അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2200 കവിഞ്ഞു. 2217 പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താലിബാന്‍ ഭരണകൂടമാണ് മരിച്ചവരുടെ എണ്ണം പുറത്തു വിട്ടത്. നാലായിരത്തിലേറെ പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഒട്ടേറെപ്പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ചയാണ് അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമുണ്ടായത്. അല്‍പ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.