മിലാന്‍: പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറും അര്‍മാനി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സ്ഥാപകനുമായ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു. വാര്‍ധക്യയഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അര്‍മാനി ഗ്രൂപ്പ് വിയോഗ വാര്‍ത്ത അറിയിച്ചത്. സെപ്റ്റംബര്‍ 6, 7 തിയ്യതികളിലായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം മിലാനില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അര്‍മാനി ഗ്രൂപ്പ് വ്യക്തമാക്കി.