കാബൂള്‍: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും വീണ്ടും ഭൂകമ്പം. ഇന്ത്യയിലെ ഡല്‍ഹിയിലും കശ്മീരിലും ഭൂചലനത്തിന്റെ അലയൊലികള്‍ അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ 6.2ഉം പാകിസ്ഥാനില്‍ 5.9ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. പാകിസ്ഥാനിലെ ഇസ്ലാമാബാദ്, റാവല്‍പിണ്ടി, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ (കെപി) പ്രവിശ്യകളിലെ മറ്റ് പല നഗരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഈ ആഴ്ച ആദ്യം അഫ്ഗാനിസ്ഥാനിലുണ്ടായ ഗുരുതരമായ ഭൂകമ്പത്തില്‍ അഫ്ഗാനിസ്ഥാനില്‍ 2,200ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് ഭയന്ന ജനങ്ങള്‍ താമസ കേന്ദ്രങ്ങളില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി.
അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലാണ് 111 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായത്.