അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തു

അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തു


സ്വാതന്ത്ര്യസമര സേനാനിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ അദ്ദേഹത്തിന്റെ പ്രതിമ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അനാച്ഛാദനം ചെയ്തു.  ഒക്ടോബർ 31-ന് സർദാർ വല്ലഭഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ആഘോഷിച്ച ദേശീയ ഏകതാ ദിനത്തിലാണ് ഈ അനാച്ഛാദനം നടന്നത്. 'രാഷ്ട്രീയ ഏകതാ ദിവസ്' ആഘോഷിക്കുന്നതിനായി അവിടെ ഒത്തുചേർന്ന പ്രവാസി ഇന്ത്യക്കാരുമായും അദ്ദേഹം സംവദിച്ചു.

 327 കിലോഗ്രാം (ഏകദേശം 780 പൗണ്ട്) ഭാരമുള്ള ഈ പിച്ചള പ്രതിമ പ്രശസ്ത ശില്പി നരേഷ് കുമാവത് ആണ് നിർമ്മിച്ചത്. "Unity, Strength, Duty" (ഐക്യം, കരുത്ത്, കടമ) എന്ന വാചകം ഇതിന്റെ പീഠത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും ഫെഡറേഷൻ ഓഫ് ഗുജറാത്തി അസോസിയേഷൻസിന്റെയും സംയുക്ത സംരംഭമായാണ് ഈ പ്രതിമ സ്ഥാപിച്ചത്. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, കോൺസുൽ ജനറൽ ഡോ. സുമിത് സേത്ത് എന്നിവരും പ്രവാസി മലയാളി/ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, സർദാർ പട്ടേലിന്റെ ദീർഘവീക്ഷണം, നേതൃപാടവം, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നിവ അനുസ്മരിച്ച ജയശങ്കർ, ഈ പ്രതിമ പ്രചോദനത്തിന്റെ ഒരു ശാശ്വത ഉറവിടമായിരിക്കുമെന്ന് വിശേഷിപ്പിച്ചു. പ്രവാസി ഇന്ത്യക്കാരുടെ നേട്ടങ്ങളിലും അവർ നൽകിയ സംഭാവനകളിലും അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ പട്ടേലിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31-നാണ് 'രാഷ്ട്രീയ ഏകതാ ദിവസ്' ആചരിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ഏകീകരണത്തിനും ഐക്യത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ ഈ ദിനം അടയാളപ്പെടുത്തുന്നു.