ന്യൂ മെക്‌സിക്കോ: ന്യൂ മെക്‌സിക്കോയില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് അച്ഛനും രണ്ട് കുട്ടികളും ഒലിച്ചുപോയെന്ന് ദേശീയ കാലാവസ്ഥാ സേവന ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായത്. മറ്റിടങ്ങളിലായി രണ്ട് മുതിര്‍ന്ന കുട്ടികളും ഒരു പ്രായമായ സ്ത്രീയും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. പല പ്രദേശങ്ങളിലും ഒന്നര മുതല്‍ 3 ഇഞ്ചുവരെ മഴപെയ്യുന്നതായി കാലാവസ്ഥാ സേവനം അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ 15 അടി വരെ വെള്ളം ഉയര്‍ന്നുവെന്നാണ് പറയുന്നത്. പലയിടത്തും വീടുകള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ദേശീയ കാലാവസ്ഥാ സേവനം അപ്പപ്പോള്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് അയല്‍ സംസ്ഥാനമായ ടെക്‌സസില്‍ മാരകമായ വെള്ളപ്പൊക്കം ഉണ്ടായതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂമെക്‌സിക്കോയിലും അടിയന്തര സാഹചര്യം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച ടെക്‌സസില്‍ 109 ല്‍ അധികം ആളുകള്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കാണാതായ 161 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
ന്യൂമെക്‌സിക്കോയിലും മിന്നല്‍ പ്രളയം; അച്ഛനും രണ്ട് കുട്ടികളും ഒലിച്ചുപോയി
