വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറാനാകാതെ ഉഴറുന്ന ശ്രീലങ്കക്ക് 34.4 കോടി ഡോളറിന്റെ വായ്പ തിരിച്ചടവ് ഇളവ് അനുവദിച്ച് അന്താരാഷ്ട്ര നാണയനിധി.
അതോടെ, ഇത്രയും തുക രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും. സാമ്പത്തിക, ഭരണ പ്രതിസന്ധി ഒന്നിച്ചുവന്നതിനെ തുടർന്ന് 2022ൽ 4600 കോടി ഡോളറിന്റെ വായ്പ തിരിച്ചടവ് അവധി തെറ്റി ശ്രീലങ്ക കുരുക്കിലായിരുന്നു. ഇതിന്റെ തുടർച്ചയായി അന്താരാഷ്ട്ര നാണയനിധിയുമായി 300 കോടി ഡോളർ തിരിച്ചടവിന് അവധി നീട്ടിയെടുത്തു.
ഇളവുകൾ വെട്ടിക്കുറച്ചും നികുതി കൂട്ടിയും കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളാണ് പിന്നീട് രാജ്യത്ത് നടപ്പാക്കിയത്. പുതിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകക്കു കീഴിലും ഇതേ നയം തുടരുകയാണ്.
ശ്രീലങ്കക്ക് 34.4 കോടി ഡോളറിന്റെ വായ്പ തിരിച്ചടവ് ഇളവ് അനുവദിച്ച് ഐഎംഎഫ്
