ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ


ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഹോർമുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കർ സെറ്റെബെല്ലോയുടെ എഞ്ചിൻ മുറിയിൽ മിസൈൽ പതിച്ചാണ് കപ്പലിൽ തീപിടുത്തമുണ്ടായത്. ഇതേത്തുടർന്ന് അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി.  

കപ്പലിൽ 24 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 28 പേർ ഉണ്ടായിരുന്നു. ആക്രമണത്തെത്തുടർന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായതായും 21 പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇന്നലെയാണ് ഈ സംഭവം ഉണ്ടായത്. 

'സെറ്റെബെലോ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും മൂന്ന് പേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒമാനി അധികൃതരുമായി സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.