തെഹ്‌റാന്‍: യുദ്ധത്തെ തുടര്‍ന്ന് ഇറാന് ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കിയതായി സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ഇറാനിയന്‍ ടെലിവിഷന്‍ അല്‍-അലം അറബിക് റിപ്പോര്‍ട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ മേഖലയിലെ അഞ്ച് രാജ്യങ്ങളോട് യുദ്ധനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ കണക്ക് വന്നതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷകാലത്ത് യു എസിനും ഇസ്രായേലിനും അവരുടെ പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിനാല്‍ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു എ ഇ, ജോര്‍ദാന്‍ എന്നിവ ഇറാന് നഷ്ടപരിഹാരം നല്‍കണമെന്ന് അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി പറഞ്ഞു. യു എസ് താവളത്തിന് ആതിഥേയത്വം വഹിക്കുന്ന കുവൈറ്റിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
