ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് തുറന്നും സുരക്ഷിതവുമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സില്‍ കുറിച്ചു. തന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് തന്നെ ഫോണ്‍ ചെയ്തുവെന്നും അദ്ദേഹം കുറിച്ചു.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്യുകയും എല്ലാ മേഖലകളിലും സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കുറിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ചര്‍ച്ചയായെന്നും മോഡി എക്‌സില്‍ വ്യക്തമാക്കി.
