കോതമംഗലം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ചേലാട് തോമ്പ്രയില്‍ ടി യു കുരുവിള അന്തരിച്ചു. 90 വയസായിരുന്നു. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലത്ത് നിന്നു തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ്.
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് അനിയാ വലിയ പള്ളിയില്‍.
