ഇന്ത്യയേയും ചൈനയേയും നരകക്കുഴികളെന്ന് വിളിച്ച യു എസിനെ പരിഹസിച്ച് ഇറാന്‍

ഇന്ത്യയേയും ചൈനയേയും നരകക്കുഴികളെന്ന് വിളിച്ച യു എസിനെ പരിഹസിച്ച് ഇറാന്‍


മുംബൈ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികള്‍' എന്ന് പരാമര്‍ശിച്ചുകൊണ്ട് അമേരിക്കയുടെ ജന്മാവകാശ പൗരത്വ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടതിനെ പരിഹസിച്ച് ഇറാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പരിഹസിച്ച് പോസ്റ്റിട്ടത്.

മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം രേഖപ്പെടുത്തുന്ന ഒരു വീഡിയോ മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ പങ്കിട്ടു. സംസ്ഥാനത്തേക്കുള്ള ഒരു യാത്ര യു എസ് ഭരണാധികാരിക്ക് ഒരു 'സാംസ്‌കാരിക വിഷവിമുക്തി' ആയിരിക്കുമെന്ന് അവകാശപ്പെട്ടു.

ആരെങ്കിലും മിസ്റ്റര്‍ ട്രംപിനായി ഒരു വണ്‍-വേ സാംസ്‌കാരിക വിഷവിമുക്തി ബുക്ക് ചെയ്യണമെന്നും അത് ക്രമരഹിതമായ അനാവശ്യ സംസാരം കുറയ്ക്കുമെന്നും കോണ്‍സുലേറ്റ് പോസ്റ്റില്‍ എഴുതി.

'കഭി ഇന്ത്യ ആ കെ ദേഖോ, ഫിര്‍ ബോല്‍ന,' എന്നും കൂട്ടിച്ചേര്‍ത്തു.