ടെഹ്റാന്‍: ഇറാന്‍ ജയില്‍ എവിനു നേരെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തടവുപുള്ളികള്‍ ഉള്‍പ്പെടെ 71 പേര്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ തടവുപുള്ളികള്‍ ഉള്‍പ്പെടെയുള്ള തടവറയാണ് എവിന്‍. ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മരിച്ചവരില്‍ ജയില്‍ ഉദ്യോഗസ്ഥര്‍, തടവുപുള്ളികള്‍, സന്ദര്‍ശകര്‍, സൈനികര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. ജയിലിന്റെ മെഡിക്കല്‍ റൂമും സന്ദര്‍ശക മുറിയും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകന്നിട്ടുണ്ട്.