ഗാസ: പാലസ്തീനിലെ വടക്കന്‍ പട്ടണമായ ബെയ്ത് ലാഹിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
ഷെല്‍ ആക്രമണത്തില്‍ നിരവധി പത്രപ്രവര്‍ത്തകരും അല്‍-ഖൈര്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനിലെ നിരവധി തൊഴിലാളികളും ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസ്സാല്‍ എ എഫ് പിയോട് പറഞ്ഞു.
ബെയ്ത് ലാഹിയയില്‍ തങ്ങളുടെ സൈനികര്‍ക്ക് ഭീഷണിയായ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐ ഡി എഫ്) പ്രസ്താവനയില്‍ അറിയിച്ചു.
വെടി നിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനം എന്നാണ് ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഹമാസ് വ്യക്തമാക്കിയത്.