ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതിനു പിന്നാലെ ലെബനന്‍ തെരുവുകളില്‍ ജനങ്ങളുടെ ആഹ്‌ളാദ പ്രകടനം

ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതിനു പിന്നാലെ ലെബനന്‍ തെരുവുകളില്‍ ജനങ്ങളുടെ ആഹ്‌ളാദ പ്രകടനം


ബെയ്‌റൂത്ത്: ഇസ്രയേലിനെതിരെ ഇറാന്‍ ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തതിന് പിന്നാലെ ലെബനന്‍ തെരുവുകളില്‍ ജനങ്ങള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബെയ്‌റൂത്തില്‍ ആളുകള്‍ പടക്കങ്ങള്‍ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണം ആഘോഷിച്ചതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാസയിലെയും ലെബനനിലെയും ജനങ്ങളെയും ഹമാസ്, ഹിസ്ബുള്ള, ഐആര്‍ജിസി നേതാക്കളെയും കമാന്‍ഡര്‍മാരെയും കൂട്ടക്കൊല ചെയ്തതിന് മറുപടിയായാണ് ആക്രമണമെന്ന് ഇറാന്‍ വ്യക്തമാക്കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക, സുരക്ഷാ ലക്ഷ്യങ്ങളിലേക്ക് ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.ഇസ്രായേല്‍ പ്രതികരിച്ചാല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രതികരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിനിടെ ഇസ്രയേലിനെതിരെ ബാലസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 400ല്‍ അധികം ബാലസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തതായാണ് റിപ്പോര്‍ട്ട്.