നേപ്പാള്‍ പ്രക്ഷോഭം; തീയിട്ട ഹോട്ടലില്‍ നിന്നും ചാടിയ ഇന്ത്യക്കാരി മരിച്ചു

നേപ്പാള്‍ പ്രക്ഷോഭം; തീയിട്ട ഹോട്ടലില്‍ നിന്നും ചാടിയ ഇന്ത്യക്കാരി മരിച്ചു


കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭത്തില്‍ ആഡംബര ഹോട്ടലിന് തീയിട്ടു. ഇന്ത്യന്‍ വംശജ മരിച്ചു. ഹോട്ടലില്‍ തീപിടിച്ചതോടെ രക്ഷപ്പെടാനായി അവര്‍ പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ രാജേഷ് ഗോളയെന്ന വനിതയാണ് മരിച്ചത്. സെപ്റ്റംബര്‍ 7നാണ് രാംവീര്‍ സിങ് ഗോളയും ഭാര്യ രാജേഷ് ഗോളയും നേപ്പാളിലെത്തിയത്. സെപ്റ്റംബര്‍ 9നാണ് പ്രക്ഷോഭകാരികള്‍ ഹോട്ടലിന് തീയിട്ടത്. 

തീപിടുത്തമുണ്ടായതോടെ രക്ഷപ്പെടാന്‍ ജനല്‍ചില്ല് തകര്‍ത്ത് ദമ്പതികള്‍ താഴേക്ക് ചാടുകയായിരുന്നു. രാംവീര്‍ സിങ് ഗോള സുരക്ഷിതമായി താഴേക്ക് ചാടിയെങ്കിലും രാജേഷ് ഗോളയുടെ ചാട്ടം പിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേഷ് ഗോളയെ ഉടന്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.