റൊമേനിയന്‍ പ്രസിഡന്റായി നിക്കുസോര്‍ഡാന്‍ തെരഞ്ഞെടുക്കപ്പെട്ടു

റൊമേനിയന്‍ പ്രസിഡന്റായി നിക്കുസോര്‍ഡാന്‍ തെരഞ്ഞെടുക്കപ്പെട്ടു


ബുക്കാറസ്റ്റ്: റൊമേനിയന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് ബുക്കാറസ്റ്റ് മേയറായ നിക്കുസോര്‍ ഡാന്‍ തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ സ്ഥാനാാര്‍ഥിയായ ജോര്‍ജ് സൈമണ്‍ ആയിരുന്നു നിക്കുസോണിന്റെ പ്രതിയോഗി.

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട നിക്കുസോര്‍ ട്രംപ് മോഡലില്‍ റൊമാനിയയെ നയിക്കുമെന്ന് പ്രഖ്യാപിച്ചു. ജോര്‍ജ് സൈമണെതിരായ വിജയം അപ്രതീക്ഷിതമാണെന്നും അദ്ദേഹം തന്റെ വിജയത്തെ കുറിച്ച് പ്രതികരിച്ചു.

4.69 ദശലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ 54.34 ശതമാനം വോട്ടുകളാണ് നിക്കുസോര്‍ ഡാന്‍ നേടിയത്. എതിര്‍ സ്ഥാനാര്‍ഥി ജോര്‍ജ് സൈമണ് 45.66 ശതമാനം വോട്ടുകളാണ് നേടാനായത്. 90 ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണി തീര്‍ന്നതോടെ നിക്കുസോര്‍ ഡാനിന്റെ വിജയം ഉറപ്പായി.

ബുക്കാറസ്റ്റിലെ നിക്കുസോര്‍ ഡാനിന്റെ വസതിയിലേയ്ക്ക് ആയിരങ്ങളാണ് ആശംസകളുമായി എത്തുന്നത്. പുതുതലമുറ വോട്ടര്‍മാരാണ് ഇവരില്‍ ഏറെയും എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബുക്കാറസ്റ്റിലെ പുരോഗമന വാദിയായ മേയറാണ് ഗണിത ശാസ്ത്രജ്ഞന്‍ കൂടിയായ ഡാന്‍. റൊമേനിയയുടെ പുനര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെ ആണ് ഡാന്‍ തന്റെ വിജയം ആഘോഷിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോര്‍ തന്റെ അണികളോട് പ്രതികരിച്ചു.