സിയോള്‍: വീണ്ടും മിസൈല്‍ വിക്ഷേപണവുമായി ഉത്തര കൊറിയ. വ്യാഴാഴ്ച കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ജൂലൈ ഒന്നിന് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉത്തര കൊറിയയില്‍ ആണവായുധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ആണവശക്തി നിര്‍മാണ നയം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. നോര്‍ത്ത് കൊറിയന്‍ സ്ഥാപക ദിനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം.
രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ആണവായുധങ്ങള്‍ നിര്‍മിക്കുവാനും പ്രയോ?ഗിക്കുവാനും സന്നദ്ധരായിരിക്കണമെന്നും കിം അറിയിച്ചു. അമേരിക്കയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ശക്തമായ സായുധ - സൈനീക സേനകള്‍ രാജ്യത്തിന് ആവശ്യമാണെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.
വീണ്ടും മിസൈല്‍ വിക്ഷേപണവുമായി ഉത്തര കൊറിയ