മാര്‍പാപ്പയുടെ നില മെച്ചപ്പെടുന്നു

മാര്‍പാപ്പയുടെ നില മെച്ചപ്പെടുന്നു


റോം: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ തുടരുന്ന മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.

പുതിയ രക്തപരിശോധനാ ഫലങ്ങള്‍ പ്രകാരം പോപ്പിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായും ബ്രൂണി വ്യക്തമാക്കി.

88കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സ 7 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു.