'ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമല്ല'; മോഡിയെ 'ഊഷ്മള സഖ്യകക്ഷി' യെന്ന് വിശേഷിപ്പിച്ച് പുടിന്‍

'ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമല്ല'; മോഡിയെ 'ഊഷ്മള സഖ്യകക്ഷി' യെന്ന് വിശേഷിപ്പിച്ച് പുടിന്‍


മോസ്‌കോ: ബ്രിക്‌സ് സഖ്യം ഒരു രാജ്യത്തിനും എതിരായി പ്രവര്‍ത്തിക്കുന്നില്ലെന്നും അംഗരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളിലാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ബ്രിക്‌സിനെക്കുറിച്ച് ഇന്ത്യയ്ക്കുള്ള അതേ നിലപാടുകള്‍ തന്നെയാണ് റഷ്യയ്ക്കുമുള്ളതെന്ന് വ്യക്തമാക്കിയ പുടിന്‍ പ്രധാനമന്ത്രി നരേ്ദ്രമോഡി ഊഷ്ണളത പകരുന്ന സഖ്യകക്ഷിയാണെന്നും പ്രശംസിച്ചു.

ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ തന്റെ വാര്‍ഷിക പത്രസമ്മേളനത്തിലാണ് പുടിന്റെ പരാമര്‍ശങ്ങള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടത്തുന്ന ഈ പരിപാടി 'ഡയറക്ട് ലൈന്‍' പ്രോഗ്രാമുമായി സംയോജിപ്പിച്ച് സാധാരണ റഷ്യക്കാര്‍ക്ക് 1.5 ദശലക്ഷത്തിലധികം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും അനുവദിച്ചു.
 ബ്രിക്‌സ്  ഒരു 'പാശ്ചാത്യേതര' ഗ്രൂപ്പാണെന്ന് പുടിന്‍ വിശേഷിപ്പിച്ചു. ബ്രിക്‌സ് ഒരു രാജ്യത്തിനും എതിരായി പ്രവര്‍ത്തിക്കുന്നില്ല. പകരം അംഗരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവന ഉദ്ധരിച്ച് 'ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമല്ലെന്നും പാശ്ചാത്യവുമല്ലെന്നും പറഞ്ഞു. ജയശങ്കറിന്റെ പ്രസ്താവനയെ ഏറ്റവും മികച്ചത് എന്ന് വിളിച്ച  പുടിന്‍ ഗ്രൂപ്പിന് നെഗറ്റീവ് അജണ്ടയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് സംസാരിച്ച പുടിന്‍, റഷ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന നേതാവുമായുള്ള ഊഷ്മളമായ ബന്ധം താന്‍ ആസ്വദിക്കുന്നുവെന്ന് വ്യക്തമാക്കി.

2024 ഫെബ്രുവരി 17 ന് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് പുടിന്‍ പരാമര്‍ശിച്ച ജയശങ്കറിന്റെ പ്രസ്താവന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.

യുഎസ്, യൂറോപ്പ്, റഷ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന പങ്കാളികളുമായി ബന്ധം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ കഴിവിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബെയ്ജിങ്ങും മോസ്‌കോയും ആധിപത്യം പുലര്‍ത്തുന്ന ബ്രിക്‌സ് 'പാശ്ചാത്യ വിരുദ്ധമല്ല'  എന്ന് പ്രസ്താവിച്ച ജയശങ്കര്‍ അത്തരം ധാരണ വാസ്തവവിരുദ്ധമാണെന്നും വ്യക്തമാക്കി.

'പാശ്ചാത്യേതര' വും 'പാശ്ചാത്യവിരുദ്ധ' വും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് കരുതുന്നതായി ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയെ പാശ്ചാത്യമല്ലാത്ത ഒരു രാജ്യമായി മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളുമായി വളരെ ശക്തമായ ബന്ധമുള്ളതും അനുദിനം മെച്ചപ്പെടുന്നതുമായ രാജ്യമായി താന്‍ വിശേഷിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സ്വഭാവം മറ്റ് ബ്രിക്‌സ് അംഗങ്ങള്‍ക്ക് തുല്യമായി ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്‌കോയുമായുള്ള വ്യാപാരം തുടരുന്നതിനിടയില്‍ ഇന്ത്യ വാഷിംഗ്ടണുമായുള്ള ബന്ധം എങ്ങനെ സന്തുലിതമാക്കുന്നുവെന്നും ജയശങ്കര്‍ വിശദീകരിച്ചു.  ഇന്ത്യയുടെ വിദേശനയം പൂര്‍ണ്ണമായും ഡീലുകളെ മാത്രം ആശ്രയിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു, 'ഞങ്ങള്‍ ആളുകളുമായി ഒത്തുചേരുന്നു, ഞങ്ങള്‍ കാര്യങ്ങളില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ കാര്യങ്ങള്‍ പങ്കിടുന്നു. എന്നാല്‍ നിങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്ഥിതിചെയ്ത സന്ദര്‍ഭങ്ങളുണ്ട്, വികസനത്തിന്റെ വ്യത്യസ്ത തലങ്ങളും, വ്യത്യസ്ത അനുഭവങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നല്ല പങ്കാളികള്‍ ചോയ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും സ്മാര്‍ട്ട് പങ്കാളികള്‍ ആ ചോയ്‌സുകള്‍ പ്രയോജനപ്പെടുത്തുന്നുവെന്നും പറഞ്ഞാണ് ജയശങ്കര്‍ പ്രസ്താവന ഉപസംഹരിച്ചത്.