ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കുടുങ്ങിയ നൂറിലധികം റോഹിങ്ക്യകളെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കുടുങ്ങിയ നൂറിലധികം റോഹിങ്ക്യകളെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി


കൊളംബോ: ശ്രീലങ്കയ്ക്ക് സമീപം മത്സ്യബന്ധന ട്രോളറില്‍ കുടുങ്ങിയ 100ലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി തുറമുഖത്ത് എത്തിച്ചു.

25 കുട്ടികള്‍ ഉള്‍പ്പെടെ 102 പേരെ ശ്രീലങ്കയുടെ കിഴക്കന്‍ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് കൊണ്ടുപോയതായി നാവികസേനാ വക്താവ് അറിയിച്ചു. സംഘത്തെ മെഡിക്കല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

മുസ്ലീം ഭൂരിപക്ഷ വംശീയരായ റോഹിങ്ക്യകള്‍ മ്യാന്‍മറില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും രക്ഷപ്പെടാന്‍ ദീര്‍ഘമായ കടല്‍ യാത്രകള്‍ക്ക് ശ്രമിച്ച് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തുകയോ പണയപ്പെടുത്തുകയോ ചെയ്യുന്നുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും തെക്കുകിഴക്ക് മലേഷ്യയിലേക്കോ ഇന്തോനേഷ്യയിലേക്കോ ആണ് പോകുന്നത്.