റഷ്യ-യുെ്രെകന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാനപ്രമേയം അന്തിമ വാഗ്ദാനം അല്ലെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. 'സമാധാനം വേണം. യുദ്ധം ഏതുവിധേനയും അവസാനിപ്പിക്കപ്പെടും,' മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. നവംബര്‍ അവസാനം വരെ യുെ്രെകന്‍ പ്രമേയം അംഗീകരിക്കണമെന്ന് വൈറ്റ് ഹൗസ് നല്‍കിയ സമയപരിധിയുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. എന്നാല്‍ യുക്രൈന്‍ റഷ്യയ്ക്കു ഭൂമി വിട്ട് നല്‍കണമെന്നും സൈനിക ശേഷി വലിയ തോതില്‍ കുറക്കണമെന്നും നിര്‍ദേശിക്കുന്ന ചില വ്യവസ്ഥകള്‍ യൂറോപ്യന്‍ നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അമേരിക്കയുടെ സൈന്യ സെക്രട്ടറി ഡാനിയല്‍ പി. ഡ്രിസ്‌കോള്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജിനീവയില്‍ യുക്രെയ്ന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തും. ഇതോടൊപ്പം, റഷ്യന്‍ പ്രതിനിധികളുമായുള്ള ഒരു പ്രത്യേക കൂടിക്കാഴ്ചയും ഒരുക്കുന്നതായി സൂചനയുണ്ടെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള ആലോചനകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് യുെ്രെകന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. 'യുക്രൈനിന് ആവശ്യം മാന്യമായ സമാധാനമാണ്. യുദ്ധം ഒരിക്കലും യുെ്രെകന്‍ ആഗ്രഹിച്ച ഒന്നല്ല,' പ്രസ്താവനയില്‍ പറയുന്നു.
ഈ ആഴ്ച അമേരിക്ക കീവിന് കൈമാറിയ 28പോയിന്റ് സമാധാന പ്രമേയം യുക്രൈനില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. റഷ്യ വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ചില പ്രധാന ആവശ്യങ്ങള്‍-യുക്രൈന്‍ സൈനിക ബലം പകുതിയിലധികം ചുരുക്കുക, കൈയടക്കിയ ഭൂമികളും ഇനിയും ആവശ്യപ്പെടുന്ന പ്രദേശങ്ങളും വിട്ടുകൊടുക്കുക, ദീര്‍ഘദൂര ആയുധങ്ങള്‍ ഉപേക്ഷിക്കുക, 2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിനെ ഒരു തരത്തില്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പുതിയ അമേരിക്കന്‍ പദ്ധതിയില്‍ പറയുന്നത്.
അമേരിക്കയുടെ പുതിയ നിര്‍ദേശത്തെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും കാനഡ, ജപ്പാന്‍ പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവനയിലൂടെ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈന്‍ ഭൂമി വിട്ടുകൊടുക്കുന്നതും സൈന്യം കുറക്കുന്നതുമാണ് പ്രധാന പ്രശ്‌നങ്ങള്‍. ദീര്‍ഘകാല നീതിഉറപ്പാക്കുന്ന സമാധാനത്തിനായുള്ള ഒരു അടിസ്ഥാനരേഖയായി ഈ പ്രമേയത്തെ കാണാനാവുമോ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 'കൂടുതല്‍ പ്രവര്‍ത്തനം ആവശ്യമാണ്,' യൂറോപ്യന്‍ നേതാക്കള്‍ വ്യക്തമാക്കി.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാനപ്രമേയം അന്തിമമല്ലെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്
