തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ രണ്ട് മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐ ഡി എഫ്) അറിയിച്ചു.
ഇറാന്റെ സൈനിക അടിയന്തര കമാന്‍ഡ് സംവിധാനമായ ഖതമം അല്‍ അമ്പിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് സൗകര്യത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്ന് ഐ ഡി എഫ് വ്യക്തമാക്കി.
ഈ ആക്രമണത്തില്‍ അബ്ദുല്ല ജലാലി നസബ്, ആമിര്‍ ഷരിഅത്ത് എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ ഇറാന്റെ ആകാശപരിധിയില്‍ നടന്ന സൈനിക പ്രവര്‍ത്തനത്തിനിടെ ഒരു ഇസ്രായേലി എയര്‍ ഫോഴ്‌സ് യുദ്ധവിമാനം വെടിവെച്ച് തകര്‍ക്കാന്‍ ശ്രമം നടന്നതായി ഐ ഡി എഫ് അറിയിച്ചു.
വിമാനം ആക്രമിക്കാനുള്ള ശ്രമം നടന്നെങ്കിലും പൈലറ്റിന്റെ ജാഗ്രതയും പ്രൊഫഷണല്‍ പ്രവര്‍ത്തനവും കാരണം ആക്രമണം പരാജയപ്പെട്ടതായി സൈന്യം വ്യക്തമാക്കി. വിമാനം ലക്ഷ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായും ഐ ഡി എഫ് അറിയിച്ചു.
