ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി അയർലൻഡിന് യു.എസിന് 45ാമത്, ഇന്ത്യ-148

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി അയർലൻഡിന് യു.എസിന്  45ാമത്,  ഇന്ത്യ-148


ഡബ്‌ളിൻ:  2025ൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവി ഒറ്റക്ക് സ്വന്തമാക്കി  അയർലൻഡ്. നൊമാഡ് പാസ്‌പോർട്ട് ഇൻഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളിയാണ് ഐറിസ് പാസ്‌പോർട്ട് ഈ നേട്ടം കൈവരിച്ചത്. പട്ടികയിൽ സ്വിറ്റ്‌സർലൻഡ് ആണ് രണ്ടാംസ്ഥാനത്ത്. ഗ്രീസ് മൂന്നാമതുണ്ട്. പോർച്ചുഗൽ നാലാം സ്ഥാനത്തു. മാൾട്ടയാണ് അഞ്ചാംസ്ഥാനത്ത്. ഇറ്റലി, ലക്‌സംബർഗ്, ഫിൻലാൻഡ്, നോർവെ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ആദ്യപത്തിൽ ഇടം പിടിച്ചത്. പട്ടികയിലെ ആദ്യ ഒമ്പതും യൂറോപ്യൻ രാജ്യങ്ങളാണ്.

പട്ടികയിൽ ഇതാദ്യമായാണ് അയർലൻഡ് ഒറ്റക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ൽ ലക്‌സംബർഗ്, സ്വീഡൻ എന്നിവയുമായി അയർലൻഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.

വീസ ഫ്രീ യാത്ര, ടാക്‌സേഷൻ, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയാണ്

ലോകത്തിലെ മികച്ച പാസ്‌പോർട്ടിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. 109 പോയന്റാണ് അയർലൻഡിന് ലഭിച്ചത്. 199 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ പട്ടികയിൽ 148ാം സ്ഥാനത്താണ്. 47.5 ആണ് ഇന്ത്യയുടെ സ്‌കോർ. യു.കെ 21ാം സ്ഥാനത്താണ്. യു.എസിന് പട്ടികയിൽ 45ാം സ്ഥാനം ലഭിച്ചു.