കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം

കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം

Photo Caption


പൊതുവെ മരണങ്ങള്‍ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യന്‍ വിങ്ങുന്നു.

1965 മുതലുള്ള ഓര്‍മ്മകളുണ്ട്. അന്ന് ഈ നശിച്ച സാധനത്തിന്റെ പേര് കെ എസ് എഫ് എന്നായിരുന്നു. ഇന്നത്തെ കാരണഭൂതന്‍ അന്ന് ആ സംഘടനയുടെ ആര്‍ഷോ ആയിരുന്നു. ശതമാനക്കണക്കില്‍ പറഞ്ഞാല്‍ ടാറ്റയോ അംബാനിയോ അദാനിയോ ഉണ്ടാക്കാത്ത കൊള്ളലാഭം അയാള്‍ അന്നു തുടങ്ങിയ സംരംഭത്തില്‍ നിന്ന് ജീവിതത്തില്‍ ഉണ്ടാക്കി. ഫിലിപ്പ് എം പ്രസാദുമായി മത്സരിച്ച് ഇയാള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തത് ഓര്‍മ്മയുണ്ട്. ഫിലിപ്പ് പിന്നെ നക്‌സലൈറ്റ് ആയി.

ഈ ഗുണ്ടാതലമുറകള്‍ ആകെ നടത്തിയിട്ടുള്ള  സോദ്ദേശ സമരങ്ങള്‍ പണ്ടൊക്കെയുള്ള വര്‍ധിപ്പിച്ച ബസ് കൂലിക്കെതിരെ ഉള്ളതാണ്. മറ്റുള്ളതെല്ലാം കൂത്തുപറമ്പ് രക്തസാക്ഷികളെയും പുഷ്പനെയും സൃഷ്ടിച്ച് ഇവര്‍ വഞ്ചിച്ച സമരങ്ങളാണ്. ബസ് കൂലി സമരങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഒക്കെ  പുറംലോക കക്ഷിരാഷ്ട്രീയ സ്വാധീനം ഇല്ലാതെയും വിദ്യാര്‍ഥികള്‍ക്ക് നടത്താം. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് ദളിത് സംവരണം വ്യാപിപ്പിക്കണം, അധ്യാപക നിയമനങ്ങളില്‍ കൈക്കൂലി ഒഴിവാക്കണം  എന്നിങ്ങനെയുള്ള ന്യായമായ സാമൂഹ്യ ആവശ്യങ്ങളൊക്കെ ഉന്നയിച്ച് സമരം ചെയ്യുന്നത് ആലോചിക്കുമ്പോള്‍ തന്നെ ഇവന്മാരുടെയും ഇവരുടെ പാര്‍ട്ടി പിതാക്കന്മാരുടെയും നട്ടെല്ലില്‍ വിറ കയറും.

വാസ്തവത്തില്‍ ഇന്ന് സി പി എം അല്ല എസ് എഫ് ഐയുടെ മാതൃ സംഘടന. മറിച്ച് എസ് എഫ് ഐ യാണ് സി പി എമ്മിന്റെ മാതൃ സംഘടന. പാര്‍ട്ടിയിലെ അക്രമത്തിന്റെയും അഴിമതിയുടെയും നിയമരാഹിത്യത്തിന്റെയും നഴ്‌സറിയാണ് എസ് എഫ് ഐ.

ആ വിധത്തില്‍ നോക്കിയാല്‍ കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ബാക്കി പത്രങ്ങളാണ് 2016 മുതലുള്ള പിണറായി മന്ത്രിസഭകള്‍. 2016 മുതല്‍ കേരളത്തില്‍ ഉള്ളത്, മുന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളില്‍ നിന്ന് ഭിന്നമായി, തൊഴിലാളി സംസ്‌കാര സ്പര്‍ശമില്ലാത്ത, കര്‍ഷകത്തൊഴിലാളി സംസ്‌കാര സ്പര്‍ശമില്ലാത്ത, പക്വതയോ, ജനകീയതയോ, നിലവാരമോ ഇല്ലാത്ത എസ് എഫ് ഐ മന്ത്രിസഭകളാണ്. സ്ത്രീകളെയൊക്കെ പുലഭ്യം പറയുന്ന ഒരു ആഭാസനായ മണിയാശാനെ ഒഴിച്ചാല്‍ അവയില്‍ അംഗങ്ങള്‍ ആയിരുന്നത്/ ആയിട്ടുള്ളത്  മുഴുവന്‍ എസ് എഫ് ഐക്കാരാണ്.

100 ശതമാനവും എസ് എഫ് ഐ കാമ്പസ് രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭ. ക്രിമിനല്‍ പശ്ചാത്തലമോ മണ്ടന്‍ പശ്ചാത്തലമോ രണ്ടും കൂടെയോ ഇല്ലാത്തവര്‍  അതില്‍ കുറവാണ് എന്നാണ് ട്രോളുകള്‍ പറയുന്നത്. വസ്തുതകള്‍ പറയുന്നത്.

കാമ്പസ് രാഷ്ട്രീയം സൃഷ്ടിക്കുന്നത് ഏതു തരക്കാരെയാണ്? മരപ്പൊട്ടന്മാര്‍ ആയിരിക്കെ തന്നെ, രാജ്യത്തിലെ ഏറ്റവും കുടിലരായ കൊള്ളക്കാരില്‍ ചിലരെയാണ് അത് സൃഷ്ടിക്കുന്നത്. അത് കൊണ്ടാണ് അവന്റെയൊക്കെ 'കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം!' എന്നു പറഞ്ഞത്.