കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മെയ് 6 ന് വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിക്കും

കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മെയ് 6 ന് വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിക്കും


ഒട്ടാവ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മെയ് 6 ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കും. വ്യാപാരയുദ്ധത്തിന്റെ ഭാഗമായി കാനഡയും-അമേരിക്കയും തമ്മില്‍ പരസ്പര നികുതികള്‍ ചുമത്തുകയും ബന്ധം വഷളാവുകയും ചെയ്യുന്നതിനിടയിലാണ് കാര്‍ണി ട്രംപിനെ കാണാനൊരുങ്ങുന്നത്. വെള്ളിയാഴ്േച കാര്‍ണി തന്നെയാണ് തന്റെ സന്ദര്‍ശന പരിപാടിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

ട്രംപിന്റെ വ്യാപാര യുദ്ധവും കാനഡയുടെ പരമാധികാരത്തിനെതിരായ യുഎസ് പ്രസിഡന്റിന്റെ ആക്രമണങ്ങളും കാനഡ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിഫലിച്ചിരുന്നു. ട്രംപിനെതിരെയുള്ള വോട്ടര്‍മാരുടെ രോഷവും ശാസനയുമാണ് പ്രധാനമന്ത്രി കാര്‍ണിയുടെയും ലിബറല്‍ പാര്‍ട്ടിയുടെയും അതിശയകരമായ തിരിച്ചുവരവിന് കാരണമായത്.

'ഗവണ്‍മെന്റിന്റെ തലവന്മാര്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് കാര്‍ണി പറഞ്ഞു. 'ചര്‍ച്ചകള്‍ എളുപ്പമാകുമെന്ന് കരുതുന്നില്ലെന്നും കാര്‍ണി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് രാത്രിക്ക് ശേഷമുള്ള തന്റെ ആദ്യ അഭിപ്രായത്തില്‍, ട്രംപിനെ എതിര്‍ക്കാനും ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും കനേഡിയന്‍മാര്‍ ഒരു പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുത്തുവെന്ന് കാര്‍ണി പറഞ്ഞു.

മെയ് 27 ന് പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ വിശദീകരിക്കുന്ന ഒരു പ്രസംഗം ചാള്‍സ് മൂന്നാമന്‍ രാജാവ് നടത്തുമെന്നും കാര്‍ണി പറഞ്ഞു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ അംഗമായ കാനഡയുടെ രാഷ്ട്രത്തലവനാണ് ചാള്‍സ് രാജാവ്.

1957 ലും 1977 ലുമായി എലിസബത്ത് രാജ്ഞി രണ്ടുതവണ പ്രസംഗം നടത്തിയിരുന്നു.

'പാര്‍ലമെന്റിന്റെ തുടക്കത്തില്‍ രാജാവ് നടത്തുന്ന പ്രസംഗം  രാജ്യത്തിന്റെ പരമാധികാരത്തെ വ്യക്തമായി അടിവരയിടുന്നതാണെന്ന് കാര്‍ണി പറഞ്ഞു.

ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയായ കാര്‍ണി കാനഡയുടെ സ്ഥാപക രാഷ്ട്രങ്ങളായ യുണൈറ്റഡ് കിംഗ്ഡത്തിനും ഫ്രാന്‍സിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാനഡ യുഎസിന്റെ 51 ാമത് സംസ്ഥാനമായി ലയിപ്പിക്കുന്നതുമായി ബന്ധപ്പെടുത്തി ട്രംപ് ആവര്‍ത്തിച്ചു നടത്തിയ പ്രസ്താവനകളോടെ യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചുവെന്ന് കാര്‍ണി ആവര്‍ത്തിച്ചു.

'ചൊവ്വാഴ്ച, പ്രസിഡന്റ് ട്രംപുമായി ക്രിയാത്മകമായ ഒരു ഫോണ്‍ സംഭാഷണം ഉണ്ടായിരുന്നുവെന്നും, അടുത്ത ചൊവ്വാഴ്ച വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്താന്‍ പരസ്പരം സമ്മതിച്ചുവെന്നും കാര്‍ണി പറഞ്ഞു. കാനഡയ്ക്ക് ഏറ്റവും മികച്ച കരാര്‍ ലഭിക്കാന്‍ തന്റെ സര്‍ക്കാര്‍ പോരാടുമെന്നും കാര്‍ണി പറഞ്ഞു.

യുഎസുമായുള്ള കാനഡയുടെ അടുത്ത സൗഹൃദം അവസാനിച്ചുവെന്നും, ആഗോള സാമ്പത്തിക നേതൃത്വത്തിന്റെ ആവരണം യുഎസ് സ്വീകരിച്ച് വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും വേരൂന്നിയ സഖ്യങ്ങള്‍ കെട്ടിപ്പടുത്ത 80 വര്‍ഷത്തെ കാലഘട്ടം അവസാനിച്ചുവെന്നും കാര്‍ണി മുമ്പ് പറഞ്ഞിരുന്നു.

കാര്‍ണിയുടെ മുന്‍ഗാമിയെ 'ഗവര്‍ണര്‍ ട്രൂഡോ' എന്ന് വിളിച്ചുകൊണ്ട് ട്രംപ് പരിഹസിച്ചിരുന്നു. അതേസമയം കാര്‍ണിയെ ട്രംപ് ഒരുതരത്തിലും പരിഹസിച്ചിട്ടില്ല.

കാനഡയെയും പ്രധാനമന്ത്രിയെയും ട്രംപ് ഇനിയും അപമാനിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കാര്‍ണി വാഷിംഗ്ടണിലേക്ക് പോകരുതെന്ന് ടൊറന്റോ സര്‍വകലാശാലയിലെ കനേഡിയന്‍ ചരിത്രത്തിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും പ്രൊഫസറായ റോബര്‍ട്ട് ബോത്ത്‌വെല്‍ അഭിപ്രായപ്പെട്ടു.

'പോകുന്നതില്‍ ഒരു കാര്യവുമില്ല. നിങ്ങള്‍ക്ക് ട്രംപുമായി വിലപേശാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്ക് അദ്ദേഹത്തിന്റെ ബോണ്ടല്ല. ഇത് ഒരു കുളത്തിലെ വെള്ളത്തില്‍, ഒരു മാലിന്യ കുളത്തിലെ വെള്ളത്തില്‍ എഴുതുന്നത് പോലെയാണ്. നമ്മള്‍ക്ക് ഒരുനേടാടവും ഉണ്ടാകില്ല- ബോത്ത്‌വെല്‍ പറഞ്ഞു.

കാനഡയില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 14 ന്

നാലാമത്തെ മാന്‍ഡേറ്റിനായി കനേഡിയന്‍മാര്‍ ലിബറലുകള്‍ക്ക് ഭൂരിപക്ഷം നല്‍കി നാല് ദിവസത്തിന് ശേഷം കാര്‍ണി തന്റെ പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനകളെക്കുറിച്ചും വിശദീകരിച്ചു. മെയ് 12 ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ തിരഞ്ഞെടുപ്പ് അവസാനിച്ചു, നമ്മള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയിലാണ്. നമ്മുടെ ടീം കാനഡ സ്വെറ്ററുകള്‍ ധരിച്ച് വലിയ വിജയം നേടാനുള്ള സമയമാണിതെന്ന് കാര്‍ണി പറഞ്ഞു. 'ഒരു ഐക്യ കാനഡയുടെ അതിശക്തവും പോസിറ്റീവുമായ ശക്തി ഉപയോഗിച്ച് ഈ പ്രതിസന്ധിയെ നേരിടാനുള്ള താല്പര്യത്തിനും ധൈര്യത്തിനുമുള്ള സമയമാണിത്.'

തിരഞ്ഞെടുപ്പില്‍ സ്വന്തം സീറ്റ് നഷ്ടപ്പെട്ട പിയറി പൊയിലീവ്രെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അങ്ങനെ അദ്ദേഹത്തിന് ഹൗസ് ഓഫ് കോമണ്‍സില്‍ ഇരിക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എത്രയും വേഗം ഒരു പ്രത്യേക ജില്ലയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

'കളികളൊന്നുമില്ല, അങ്ങനെയൊന്നുമില്ല,' കാര്‍ണി പറഞ്ഞു.

ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള നിലവിലെ കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റ് അംഗം രാജിവയ്ക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രഖ്യാപിച്ചു. ആ ജില്ലയില്‍ പൊയിലീവ്രെക്ക് മത്സരിക്കാനാകും.

അമേരിക്കക്കാരുമായുള്ള കാനഡയുടെ തന്ത്രത്തെക്കുറിച്ച് പൊയിലീവ്രെയുമായി താന്‍ ക്രിയാത്മകമായ ഒരു ചര്‍ച്ച നടത്തിയതായി കാര്‍ണി പറഞ്ഞു.

'എന്തെങ്കിലും ആകാനല്ല, വലിയ കാര്യങ്ങള്‍ ചെയ്യാനാണ് താന്‍ രാഷ്ട്രീയത്തില്‍ വരുന്നതെന്ന് കാര്‍ണി പറഞ്ഞു.

കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മെയ് 6 ന് വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിക്കും