ഒന്റാരിയോ: പീറ്റര്‍ബറോ പ്രദേശത്ത് കനേഡിയന്‍ യുവാക്കളുടെ സംഘം ഒരു ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വീഡിയോ പ്രചരിക്കുന്നു. ജൂലൈ 29ന് നടന്ന സംഭവം രാജ്യത്തുടനീളം വലിയ വിമര്‍ശനത്തിന് കാരണമായതായി പൊലീസ് വിശദമാക്കുന്നു.
വീഡിയോയില്‍ മൂന്ന് യുവാക്കള്‍ ഒരു പിക്കപ്പ് ട്രക്കിനുള്ളില്‍ ഇരുന്ന് ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുന്നതാണ് കാണിക്കുന്നത്. ദമ്പതികള്‍ അവരുടെ ഭാഷയില്‍ കടുത്ത വിദ്വേഷം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കനേഡിയന്‍ യുവാക്കളില്‍ നിന്ന് വധഭീഷണിയും നേരിടേണ്ടി വന്നു.
ഇന്ത്യക്കാരന്‍ പിക്കപ്പിന്റെ ലൈസന്‍സ് പ്ലേറ്റ് പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ്‍ താന്‍ ഇറങ്ങിവന്ന് തന്നെ കൊലപ്പെടുത്തണോ എന്നു ചോദിച്ചത്. ഈ വീഡിയോ ഇന്ത്യക്കാരന്‍ ഫേസ്ബുക്കില്‍ പങ്കിട്ടതോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
കാനഡയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരോടുള്ള ശത്രുതാപരമായ വികാരം വര്‍ധിച്ചുവരികയാണെന്ന് ഒരാള്‍ എക്‌സില്‍ എഴുതി.
പീറ്റര്‍ബറോ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സംഭവവുമായി ബന്ധപ്പെട്ട് കവാര്‍ത്ത ലേക്‌സ് നഗരത്തില്‍ നിന്നുള്ള ഒരു 18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.
ദമ്പതികളെ കൊല്ലുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എങ്കിലും അയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. പ്രതിയെ സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ കണ്ട ആര്‍ക്കും ആ തരത്തിലുള്ള പെരുമാറ്റം തങ്ങളുടെ സമൂഹത്തിലോ ഒരു സമൂഹത്തിലും സ്വീകാര്യമല്ലെന്ന് മനസ്സിലാകുമെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നുവെന്നും പീറ്റര്‍ബറോ പൊലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.