'മഹാഓണ'ത്തിന് പൂരപ്രഭയില്‍ ചെണ്ടമേളം; കൊട്ടിക്കയറാന്‍ നൂറോളം പേര്‍

'മഹാഓണ'ത്തിന് പൂരപ്രഭയില്‍ ചെണ്ടമേളം; കൊട്ടിക്കയറാന്‍ നൂറോളം പേര്‍


ടൊറന്റോ: ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റ് 'മഹാഓണ'ത്തിന് യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയര്‍ വരവേല്‍ക്കുക ആള്‍ക്കൂട്ടത്തെ മാത്രമാവില്ല, ഒരു പറ്റം ചെണ്ടമേളക്കാരെക്കൂടിയാണ്. പൂരപ്രഭയിലുള്ള ചെണ്ടമേളമാണ് മഹാഓണത്തോടനുബന്ധിച്ച് ഒരുക്കുക. മേളപ്രമാണിമാരിലൊരാളായ പെരുവനം കുട്ടന്‍മാരാരുടെ പിന്‍മുറക്കാരന്‍ കലാനിലയം കലാധരന്‍മാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാരിമേളവും പാണ്ടിമേളവും ഒരുക്കുക. സംഘത്തിലെ എഴുപതോളം കലാകാരന്മാര്‍ ഇതിനായി ഒരുക്കം തുടങ്ങുകയായി. കാനഡ ഇതുവരെ കണ്ടിട്ടില്ലാത്തവിധം നൂറോളം ചെണ്ടക്കാരെ ആഘോഷവേളയില്‍ അണിനിരത്താനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

കലാ- സാംസ്‌കാരിക ലോകത്ത് കാനഡയിലെ തന്നെ ഏറ്റവും ശ്രദ്ധേയ മേല്‍വിലാസങ്ങളിലൊന്നായ യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 11 വരെയാണ് മഹാഓണത്തോടനുബന്ധിച്ച് വിവിധ കലാ- സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക.

യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികള്‍ നടക്കുന്ന ഇത്തരത്തിലൊരു വേദിയില്‍ മലയാളികളുടേതായ പരിപാടി ഇതാദ്യമാണ്.

മഹാഓണം പരിപാടിയോടനുബന്ധിച്ച്  മാത്രം ആയിരത്തോളം കലാകാരന്മാര്‍ക്കാണ് അവസരം ഒരുക്കുന്നത്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ന്നും അപേക്ഷിക്കാം. മികച്ച കലാകാരന്മാര്‍ക്കും കലാസംഘങ്ങള്‍ക്കും അവസരം നല്‍കും. വിവരങ്ങള്‍ ലെവിറ്റേറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്. മെഗാ ചെണ്ടമേളം പോലെയുള്ള വ്യത്യസ്തമായ മറ്റു കലാപരിപാടികളുടെ വിശദാംശങ്ങള്‍ പിറകെ അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലെവിറ്റേറ്റ് എന്റര്‍ടെയ്ന്‍മെന്റുമായി 647-781-4743 എന്ന നമ്പറിലോ contact@levitateinc.ca എന്ന ഇ-മെയില്‍ വിലാസത്തിലോ levitatateinc.ca വെബ്‌സൈറ്റിലോ ബ്ന്ധപ്പെടാവുന്നതാണ്. 

\'മഹാഓണ\'ത്തിന് പൂരപ്രഭയില്‍ ചെണ്ടമേളം; കൊട്ടിക്കയറാന്‍ നൂറോളം പേര്‍