ലക്‌സംബര്‍ഗ്: വെനിസ്വേലയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യ കടുത്ത ആശങ്കയിലാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലക്‌സംബര്‍ഗിലേയ്ക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വെനിസ്വേലന്‍ ജനതയുടെ താത്പര്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ എല്ലാ കക്ഷികളും ചര്‍ച്ച ചെയ്തു തീരുമാനം കൈക്കൊള്ളണമെന്ന് ജയശങ്കര്‍ അഭ്യര്‍ഥിച്ചു.
വെനിസ്വേലന്‍ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ഇന്ത്യ വര്‍ഷങ്ങളായ വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യമാണ് വെനിസ്വേല. അവിടെ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
