എയര്‍ ഇന്ത്യയ്ക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ബോയിംഗ് 787-9 ഡ്രീംലൈനര്‍ കൈമാറി

എയര്‍ ഇന്ത്യയ്ക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ബോയിംഗ് 787-9 ഡ്രീംലൈനര്‍ കൈമാറി


മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഡെലിവറി ഏറ്റെടുത്തു. എയര്‍ ഇന്ത്യയുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുന്ന ആദ്യ ലൈന്‍-ഫിറ്റ് ഡ്രീംലൈനറാണിത്. ബോയിംഗിന്റെ സിയാറ്റിലിലെ എവര്‍ട്ട് ഫാക്ടറിയില്‍ ജനുവരി 7-ന് ഡ്രീംലൈനറിന്റെ ടൈറ്റില്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നടത്തിയ പരിശോധനകള്‍ക്ക് ശേഷം 2022 ജനുവരിയില്‍ സ്വകാര്യവത്ക്കരണത്തിന് ശേഷം എയര്‍ ഇന്ത്യ ഏറ്റെടുക്കുന്ന ആദ്യ ലൈന്‍-ഫിറ്റ് ഡ്രീംലൈനറായ ഈ വിമാനം അടുത്ത കുറച്ച് ദിവസങ്ങള്‍ക്കകം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.