വിദ്യാര്‍ഥി വിസയിലെത്തി നിയമലംഘനം നടത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയിലെ യു എസ് എംബസി

വിദ്യാര്‍ഥി വിസയിലെത്തി നിയമലംഘനം നടത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയിലെ യു എസ് എംബസി


ന്യൂഡല്‍ഹി: വിദ്യാര്‍ഥി വിസയിലെത്തിയ ശേഷം അമേരിക്കയില്‍ നിയമലംഘനം നടത്തിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്ന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യയിലെ അമേരിക്കന്‍ എംബസി. ഇന്ത്യയില്‍ നിന്നു യു എസിലേയ്ക്ക് വിദ്യാര്‍ഥി വിസയില്‍ പോകുന്നവര്‍ യു എസില്‍ നിയമലംഘനം നടത്തിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പിന്നീട് ഒരിക്കലും അമേരിക്കയിലേയ്ക്ക് തിരിച്ചു വരാനാകില്ലെന്നും ഇന്ത്യയിലെ യു എസ് എംബസി അറിയിച്ചു. 

യു എസ് വിസ എന്നത് അവകാശമല്ലെന്നും ആനുകൂല്യം മാത്രമാണെന്നും എംബസി വ്യക്തമാക്കി. അമേരിക്കയില്‍ എത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാകുകയോ ഏതെങ്കിലും നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കപ്പെടുമെന്നും ഇത് ഭാവിയില്‍ യു എസ് വിസയ്ക്ക് അനര്‍ഹരാക്കി തീര്‍ക്കുമെന്നും എംബസി വിശദമാക്കി.