യു എസിന്റെ വെനിസ്വേലന്‍ സൈനിക നടപടിയില്‍ നൂറുപേര്‍ കൊല്ലപ്പെട്ടു

യു എസിന്റെ വെനിസ്വേലന്‍ സൈനിക നടപടിയില്‍ നൂറുപേര്‍ കൊല്ലപ്പെട്ടു


കാരക്കസ്: പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയ അമേരിക്കന്‍ സൈനിക നടപടിയില്‍ നൂറു പേര്‍ കൊല്ലപ്പെട്ടതായി വെനിസ്വേല. ആഭ്യന്തരമന്ത്രി ഡിയോസ്ദാഡോ കാബെല്ലോയാണ് ഇക്കാര്യം പുറത്തു വിട്ടത്. ശനിയാഴ്ച നടന്ന യു എസ് സൈനിക നടപടിയില്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ കാലിനു പരിക്കേറ്റതായും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ളോറസിന് തലയ്ക്ക് പരിക്കേറ്റതായും കാബെല്ലോ വ്യക്തമാക്കി.

സൈനിക നടപടിയില്‍ 22 സൈനികരുടെ മരണ വിവരങ്ങള്‍ അധികൃതര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. 32 ക്യൂബന്‍ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച സൈനികരുടെ പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.