വെനിസ്വേലയ്ക്ക് പിന്നാലെ യു എസ് ഇറാനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

വെനിസ്വേലയ്ക്ക് പിന്നാലെ യു എസ് ഇറാനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: വെനിസ്വേലയ്ക്ക് പിന്നാലെ യു എസ് ഇറാനെ ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. യു എസിന്റെ സൈനിക വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

14സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ഗോ ജെറ്റുകളും 2 സായുധ എ സി-130ജെ ഗോസ്റ്റ്‌റൈഡര്‍ ഗണ്‍ ഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുകളില്‍ സൂചനകളുണ്ട്. ബ്രിട്ടനിലെ ആര്‍എ എഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ഹാള്‍, ലേക്കന്‍ ഹീത്ത് എന്നീ വ്യോമ താവളങ്ങളിലാണ് യു എസ് പോര്‍വിമാനങ്ങള്‍ എത്തിയത്.

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമര്‍ത്താന്‍ തുനിഞ്ഞാല്‍ നേരിട്ട് ഇടപെടുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.