തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ യു കെ യാത്രയില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. സ്വകാര്യ സന്ദര്‍ശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പണപ്പിരിവ് നടത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയതു.
ചരിത്രപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, സ്വകാര്യ ആവശ്യങ്ങള്‍ നടപ്പാക്കുക എന്നിവയ്‌ക്കെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് എന്‍ ഒ സി വാങ്ങുകയും യു കെ യാത്രയ്ക്ക് കേന്ദ്രാനുമതി തേടുകയും ചെയ്തത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ യാത്രാനുമതി ദുരുപയോഗം ചെയ്ത് സതീശന്‍ യു കെയില്‍ പണപ്പിരിവ് നടത്തിയെന്നാണ് വിജിലന്‍സ് പറയുന്നത്.
യു കെയിലെത്തിയ സതീശന്‍ പണപ്പിരിവിനു വേണ്ടിയുള്ള പരിപാടികളാണ് നടത്തിയത്. മണപ്പാട്ട് ഫൗണ്ടേഷന്‍ യു കെയില്‍ നടത്തിയ ഫണ്ട് സമാഹാരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുകയായിരുന്നു. ഇത് എഫ് സി ആര്‍ എ നിയമത്തിന്റെ സെക്ഷന്‍ 3(2) ന്റെ കൃത്യമായ ലംഘനമാണെന്ന് വിജിലന്‍സ് പറയുന്നു.
സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യു കെയില്‍ പോയതും വിദേശഫണ്ട് സ്വരൂപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
