കാനഡയില്‍ നിന്നുള്ള ഫെന്റനൈല്‍ യു എസില്‍ അധിനിവേശം നടത്തുന്നുണ്ടോ

കാനഡയില്‍ നിന്നുള്ള ഫെന്റനൈല്‍ യു എസില്‍ അധിനിവേശം നടത്തുന്നുണ്ടോ


ടൊറന്റോ: കാനഡയില്‍ നിന്നുള്ള ഫെന്റനൈല്‍ യു എസില്‍ അധിനിവേശം നടത്തുകയും ട്രംപിന്റെ അതിര്‍ത്തി അവകാശവാദങ്ങള്‍ സത്യവുമാണോ. 

ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമായ ഭാഷയില്‍ കുറേ കാര്യങ്ങള്‍ പറയുന്നുണ്ട്.  ലോവര്‍ 48-ല്‍ പ്രചാരം നേടുന്ന മരുന്നുണ്ടാക്കുന്ന രസതന്ത്രജ്ഞരുടെ സങ്കേതമായി കാനഡ മാറിയിരുന്നുവത്രെ. യു എസില്‍ പിടിച്ചെടുത്ത ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും 'കാനഡയിലെ രഹസ്യ ലബോറട്ടറികളില്‍ നിര്‍മ്മിക്കുകയും വടക്കന്‍ അതിര്‍ത്തിയിലൂടെ കടത്തുകയും ചെയ്തു,'വെന്നാണ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏഷ്യന്‍ രാജ്യാന്തര ക്രിമിനല്‍ സംഘങ്ങള്‍ യു എസ് വിപണിയില്‍ വില്‍ക്കുന്നതിന് ദശലക്ഷക്കണക്കിന് ടാബ്ലെറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. 

2015ല്‍ എക്സ്റ്റസി എന്നറിയപ്പെട്ടിരുന്ന എം ഡി എം എ ആയിരുന്നു മരുന്ന്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഡോണള്‍ഡ് ട്രംപ് കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും 'മയക്കുമരുന്ന്, പ്രത്യേകിച്ച്, ഫെന്റനൈല്‍' യു എസില്‍ അധിനിവേശം നടത്തുകയാണെന്ന് പറഞ്ഞത്. ഇത്തരം അനധികൃത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ താന്‍ അധികാരമേറ്റാല്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം ചുങ്കം ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. 

എന്നാല്‍ യു എസ് നിയമപാലകരും അന്താരാഷ്ട്ര ഏജന്‍സികളും ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 150,000 അമേരിക്കക്കാരെ കൊന്നൊടുക്കിയ ഫെന്റനൈല്‍ വിപത്തിന്റെ ഉത്തരവാദിത്തം കാനഡയ്ക്ക് കൂടിയുണ്ട് എന്ന ട്രംപിന്റെ അവകാശവാദത്തിന് വ്യക്തമായ തെളിവുകളൊന്നുമില്ല. 

കനേഡിയന്‍ നിര്‍മ്മിത മയക്കുമരുന്നുകളുടെ കടന്നുകയറ്റത്തെക്കുറിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ പോലും മുന്നറിയിപ്പ് നല്‍കുന്നില്ല. ഏജന്‍സിയുടെ 2024ലെ റിപ്പോര്‍ട്ടില്‍ കാനഡയെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. 

കഴിഞ്ഞ വര്‍ഷം ഫെന്റനൈല്‍ പ്രതിസന്ധിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഹിയറിംഗില്‍ മെക്‌സിക്കോയില്‍ നിന്നാണ് യു എസിലേക്ക് മാരകമായ മയക്കുമരുന്നുകളെത്തുന്നതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.

യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള ഡേറ്റ പ്രകാരം ഓരോ വര്‍ഷവും പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളുടെ അളവ് വടക്കന്‍ അതിര്‍ത്തിയില്‍ കുറയുകയാണ്.  2022-ല്‍ ഏജന്റുമാര്‍ 27,260 കിലോഗ്രാം നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് വെറും 5,260 കിലോഗ്രാം ആയിരുന്നു. അതില്‍ 19.5 കിലോഗ്രാം മാത്രമാണ് ഫെന്റനൈല്‍. തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു എസ് അതിര്‍ത്തി ഏജന്റുമാര്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 10 ടണ്‍ ഫെന്റനൈലാണ് പിടിച്ചെടുത്തത്. ഏകദേശം അഞ്ഞൂറ് മടങ്ങ് കൂടുതല്‍. 

നിഷിദ്ധമായ മയക്കുമരുന്നുകളുടെ ആഗോള വിപണിയില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍കാനഡയുടേത് വലിയ കാര്യമല്ലെന്നാണ് യു എന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസിന്റെ സ്ട്രാറ്റജി തലവന്‍ ജെറമി ഡഗ്ലസ് പറയുന്നത്. നിയമപരമായ മരിജുവാന യു എസിലുടനീളം വ്യാപകമായി ലഭ്യമാകുന്നതിന് മുമ്പ് കാനഡയില്‍ വളര്‍ത്തിയ ഉത്പന്നങ്ങളുടെ വിതരണം 'ബി സി ബഡ് - അതിര്‍ത്തിക്ക് തെക്ക് ലാഭകരമായ വിപണി കണ്ടെത്തിയിരുന്നു. എന്നാല്‍ സിന്തറ്റിക് മരുന്നുകളുടെ അസാധാരണമായ ഉയര്‍ച്ചയും അവ ഉത്പാദിപ്പിക്കുന്ന ലബോറട്ടറികളുടെ കാര്യക്ഷമതയും ഭൂപ്രകൃതിയെ പുനര്‍നിര്‍മ്മിച്ചു. 

മെക്‌സിക്കോ ആസ്ഥാനമായുള്ള കാര്‍ട്ടലുകള്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് വരുമാനം ഉണ്ടാക്കുന്ന മയക്കുമരുന്ന് വ്യാപാരത്തില്‍ വലിയ നിര്‍മ്മാതാക്കളും ട്രാന്‍സ്‌പോര്‍ട്ടര്‍മാരുമായി മാറിയെന്നാണ് യു എസ് കണക്കുകള്‍ പറയുന്നത്. 

കാനഡയിലാകട്ടെ മയക്കു മരുന്ന് നിര്‍മാതാക്കള്‍ കൂടുതല്‍ ലാഭകരമായ വിപണികളിലേക്ക് അവരുടെ നോട്ടം മാറ്റി. 

ഫോക്ക്ലാന്‍ഡ് ലാബിന്റെ പ്രത്യേക കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ആര്‍ സി എം പി വിസമ്മതിച്ചു.

കുറ്റകൃത്യങ്ങളോട് മൃദുവായിരിക്കുകയും അതിര്‍ത്തി സുരക്ഷയില്‍ ദുര്‍ബലരായിരിക്കുകയും ചെയ്യുമ്പോള്‍ ലോകമെമ്പാടുമുള്ള ക്രിമിനല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയുടെ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ഡെറക് മാള്‍ട്ട്‌സ് പറയുന്നത്. 

ട്രംപിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും കീഴിലുള്ള യുഎസ് ബോര്‍ഡര്‍ പട്രോള്‍ മേധാവിയായിരുന്ന റോഡ്നി സ്‌കോട്ടിന് കനേഡിയന്‍ കുടിയേറ്റ നയം യു എസില്‍ നിന്ന് വിലക്കപ്പെട്ടേക്കാവുന്ന ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചുവെന്ന ധാരണയാണ് കൂടുതല്‍ ആശങ്കാജനകമായത്. 

യു എസ് ബോര്‍ഡര്‍ പട്രോള്‍ റിസോഴ്‌സുകളുടെ ഏകദേശം 15 ശതമാനം മാത്രമേ കാനഡയുടെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ളു. അനധികൃത കുടിയേറ്റത്തിന്റെ വര്‍ധനവ് കള്ളക്കടത്തിന് അനുവദിക്കുന്ന പുകമറ പ്രദാനം ചെയ്യുന്നതായി സ്‌കോട്ട് ആശങ്കപ്പെടുന്നു.

കാനഡയില്‍ നിന്നുള്ള ഫെന്റനൈല്‍ യു എസില്‍ അധിനിവേശം നടത്തുന്നുണ്ടോ