ഉത്തരാഖണ്ഡില്‍ സ്‌കൂളുകളില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി

ഉത്തരാഖണ്ഡില്‍ സ്‌കൂളുകളില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കി


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഭഗവത് ഗീത പാരായണം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു.  ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍, ജീവിത തത്വചിന്ത എന്നിവയുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമമായ എക്‌സിലാണ് ധാമി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഗീതയിലെ ശ്ലോകങ്ങള്‍ ഉരുവിട്ട് പഠിപ്പിക്കുന്നത് തങ്ങളുടെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍, ജീവിത തത്വചിന്ത എന്നിവയുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്രവികസനത്തിന് ഇത് വഴിയൊരുക്കുന്നുവെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.