നാടകീയത തുടരുന്ന കാനഡ തെരഞ്ഞെടുപ്പില്‍ ക്യൂബെക്കില്‍ ഒരു സീറ്റ് ലിബറലുകള്‍ക്ക് നഷ്ടമായി

നാടകീയത തുടരുന്ന കാനഡ തെരഞ്ഞെടുപ്പില്‍ ക്യൂബെക്കില്‍ ഒരു സീറ്റ് ലിബറലുകള്‍ക്ക് നഷ്ടമായി


ഒട്ടാവ: കാനഡ ഫെഡറല്‍ തെരഞ്ഞെടുപ്പിലെ നാടകീയത തുടരുന്നു. ക്യൂബെക്കിലെ ഒരു നിര്‍ണായക സീറ്റ് ലിബറല്‍ പാര്‍ട്ടിക്ക് നഷ്ടമായി. കണക്കു കൂട്ടിയതില്‍ നിന്നും ഒരു സീറ്റ് കുറഞ്ഞതോടെ മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയുടെ എണ്ണം 169ല്‍ നിന്ന് 168 ആയി. 343 സീറ്റുകളുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ ഇതോടെ ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ കുറവായി.

തുടക്കത്തില്‍ 35 വോട്ടുകളുടെ വ്യത്യാസത്തില്‍ ലിബറല്‍ വിജയം പ്രഖ്യാപിച്ച ടെറെബോണ്‍ റൈഡിംഗ് 44 വോട്ടുകളുടെ ലീഡ് സ്ഥിരീകരിച്ചതോടെ ബ്ലോക്ക് ക്യൂബെക്കോയിസ് സ്ഥാനാര്‍ഥി നതാലി സിന്‍ക്ലെയര്‍ ഡെസ്ഗാഗ്‌നെയ്ക്ക് വിജയം ലഭ്യമായി. 

കുറഞ്ഞ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോള്‍ ഒരു സ്ഥാനാര്‍ഥിയുടെ വിജയ ശതമാനം മൊത്തം വോട്ടുകളുടെ 0.1 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഔദ്യോഗിക ജുഡീഷ്യല്‍ റീകൗണ്ട് നടത്തുമെന്ന് ബ്ലോക്ക് വക്താവ് ജോണി റിയോപെല്‍ പറഞ്ഞു.

സിന്‍ക്ലെയര്‍-ഡെസ്ഗാഗ്‌നെ സോഷ്യല്‍ മീഡിയയില്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയും വീണ്ടും എണ്ണുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ടെറെബോണിലെ ഫലം നിര്‍ണായകമാകുന്നതിന് കാരണം ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ലിബറലുകളുടെ സാധ്യതയെ നേരിയ തോതില്‍ ബാധിക്കും. പുതിയ വിജയത്തോടെ  ബ്ലോക്ക് 23 സീറ്റുകളിലേക്ക് കുതിച്ചു.

തെരഞ്ഞെടുപ്പില്‍ പുതിയ നേതാവ് മാര്‍ക്ക് കാര്‍ണിയുടെ കീഴില്‍ ലിബറലുകള്‍ 43.7 ശതമാനം വോട്ടോടെ 168 സീറ്റുകളാണ് നേടിയത്. പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 144 സീറ്റുകളും 41.3 ശതമാനം വോട്ടും നേടി. കാള്‍ട്ടണില്‍ പൊയ്ലിവ്രെ  ലിബറല്‍ പുതുമുഖമായ ബ്രൂസ് ഫാന്‍ജോയിയോട് പരാജയപ്പെട്ടത് വ്യക്തിപരവും രാഷ്ട്രീയവുമായ വലിയ തിരിച്ചടിയായി.

നൂറുകണക്കിനോ ആയിരക്കണക്കിനോ പോളിംഗ് സ്ഥലങ്ങളില്‍ നിന്നും ധാരാളം ഫലങ്ങള്‍ വരുന്നതിനാല്‍ പിശകുകള്‍ സംഭവിക്കാമെന്ന് ഇലക്ഷന്‍സ് കാനഡയുടെ വക്താവ് മാത്യു മക്കെന്ന പറഞ്ഞു. ഫോണില്‍ തെറ്റായി കേള്‍ക്കുന്നതോ അബദ്ധത്തില്‍ കീബോര്‍ഡില്‍ തെറ്റായ അക്കം ടൈപ്പ് ചെയ്യുന്നതോ ഉള്‍പ്പെടെ തെറ്റിന് കാരണമാകാം.

നാടകീയത തുടരുന്ന കാനഡ തെരഞ്ഞെടുപ്പില്‍ ക്യൂബെക്കില്‍ ഒരു സീറ്റ് ലിബറലുകള്‍ക്ക് നഷ്ടമായി