അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുന്നതിനുപകരം എച്ച്1ബി വിസക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന യുഎസ് കമ്പനികളെ വിമര്‍ശിച്ച് ജെഡി വാന്‍സ്

അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുന്നതിനുപകരം എച്ച്1ബി വിസക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന യുഎസ് കമ്പനികളെ വിമര്‍ശിച്ച് ജെഡി വാന്‍സ്


വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ക്ക് ജോലി നല്‍കുന്നതിനുപകരം എച്ച്1ബി വിസക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന യുഎസ് കമ്പനികളെ വിമര്‍ശിച്ച് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. അമേരിക്കയില്‍ തൊഴിലാളികളെ കണ്ടെത്താന്‍ കഴിയില്ലെന്ന ഈ കമ്പനികളുടെ വ്യാജപ്രചരണം താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ കൂട്ടത്തോടെ പിരിച്ചുവിടുകയും തുടര്‍ന്ന് എച്ച്1ബി അപേക്ഷകളില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തതിനു പിന്നിലെ ധാര്‍മ്മികതയെയും സാമ്പത്തിക യുക്തിയെയും ഹില്‍ ആന്‍ഡ് വാലി ഫോറം സഹആതിഥേയത്വം വഹിച്ച ഒരു ദ്വികക്ഷി പരിപാടിയില്‍ സംസാരിക്കവേ, വാന്‍സ് ചോദ്യം ചെയ്തു. 

ഇത് സൂചിപ്പിക്കുന്നത് ഈ കമ്പനികള്‍ അമേരിക്കക്കാരെ പിരിച്ചുവിടുകയും പിന്നീട് വിദേശത്ത് നിന്നുള്ള ആളുകളെ നിയമിക്കാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു എന്നാണ്. '9,000 തൊഴിലാളികളെ പിരിച്ചുവിടുന്ന ചില വലിയ ടെക് കമ്പനികളെ നിങ്ങള്‍ കാണുന്നു, തുടര്‍ന്ന് അവര്‍ ഒരു കൂട്ടം വിദേശ വിസകള്‍ക്ക് അപേക്ഷിക്കും. എനിക്ക് അത്ഭുതം തോന്നുന്നു; അത് തനിക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍കഴിയുന്നില്ലെന്നും വാന്‍സ് പറഞ്ഞു.

'ആ സ്ഥലംമാറ്റവും കണക്കും എന്നെ അല്‍പ്പം വിഷമിപ്പിക്കുന്നു. പ്രസിഡന്റ് കാര്യങ്ങള്‍ വളരെ വ്യക്തമായാണ്  പറഞ്ഞിട്ടുള്ളത്. ഏറ്റവും മികച്ചവരും മിടുക്കരുമായ ആളുകള്‍ അമേരിക്കയെ അവരുടെ വീടാക്കി മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ മികച്ച കമ്പനികള്‍ നിര്‍മ്മിക്കണമെന്നും അങ്ങനെ പലതും ചെയ്യണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കമ്പനികള്‍ 9,000 അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ടിട്ട് അമേരിക്കയില്‍ ഞങ്ങള്‍ക്ക് തൊഴിലാളികളെ കണ്ടെത്താന്‍ കഴിയില്ല' എന്ന് പറയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു അസംബന്ധ കഥയാണ്.'

മൈക്രോസോഫ്റ്റ് അടുത്തിടെ ആഗോളതലത്തില്‍ 9,000 ജീവനക്കാരെ പിരിച്ചുവിടുകയും H1B വിസ പ്രോഗ്രാം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ മുതല്‍ മൈക്രോസോഫ്റ്റ് 6,000ത്തിലധികം H1B വിസകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതായി കാണാം. അതേസമയം അവര്‍ വളരെയധികം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു.

ജെഡി വാന്‍സ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടെക് വിദഗ്ദ്ധര്‍

ജെഡി വാന്‍സിന്റെ പരാമര്‍ശം തെറ്റിദ്ധാരണാജനകമാണെന്ന് ഒരു ഇന്ത്യന്‍ ടെക് നിക്ഷേപകന്‍ അഭിപ്രായപ്പെട്ടു.
പിരിച്ചുവിട്ട 9,000 ജീവനക്കാരില്‍ പലരും എച്ച്1 ബി വിസക്കാര്‍ന്നെയാണ്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയംമൂലം  അവരെല്ലാം 60 ദിവസത്തിനുള്ളില്‍ രാജ്യം വിടേണ്ടവരാണ്. ഇക്കാര്യം മറച്ചുപിടിച്ചാണ് വൈസ് പ്രസിഡന്റിന്റെ  
'ആളുകളെ പിരിച്ചുവിട്ടതിന് ശേഷം മൈക്രോസോഫ്റ്റ് പുതിയ വിദേശ തൊഴിലാളികളെ കൊണ്ടുവന്നില്ല, വര്‍ഷങ്ങളായി നിയമപരമായി യുഎസില്‍ കഴിയുന്ന, ഗ്രീന്‍ കാര്‍ഡ് ബാക്ക്‌ലോഗുകളില്‍ കുടുങ്ങിക്കിടക്കുന്ന ദീര്‍ഘകാല ജീവനക്കാര്‍ക്ക് വിസ പുതുക്കി നല്‍കുകയാണ് ചെയ്തത്. ഇതിനകം നേടിയ ജോലിയില്‍ തുടരാന്‍ അവരെ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും ടെക് നിക്ഷേപകന്‍ എഴുതി.

ന്യായബോധത്തെക്കുറിച്ച് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ബാക്ക്‌ലോഗ് പരിഹരിക്കുകയാണ് വേണ്ടത് അല്ലാതെ നുണകള്‍ ആയുധമാക്കരുത്, അദ്ദേഹം എഴുതി.

 മൈക്രോസോഫ്റ്റിന്റെ 2025 ലെ H1B അപേക്ഷകളില്‍ ഭൂരിഭാഗവും, ഗ്രീന്‍ കാര്‍ഡ് ബാക്ക്‌ലോഗുകളില്‍ കുടുങ്ങിക്കിടക്കുന്ന നിലവിലുള്ള ദീര്‍ഘകാല ജീവനക്കാരുടെ പുതുക്കലുകളാണെന്നും അമേരിക്കക്കാരെ മാറ്റിസ്ഥാപിക്കുന്ന പുതിയ നിയമനങ്ങളല്ലെന്നും ടെക് രംഗത്തെ മറ്റൊരാള്‍ അവകാശപ്പെട്ടു. പിരിച്ചുവിട്ട 9,000 പേരില്‍ പലരും H1B വിസ ഉടമകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.