ചെറുവിമാനം തകര്‍ന്ന് കാനഡയില്‍ മലയാളി മരിച്ചു

ചെറുവിമാനം തകര്‍ന്ന് കാനഡയില്‍ മലയാളി മരിച്ചു


ഒട്ടാവ: ചെറുവിമാനം തകര്‍ന്നു വീണ് മലയാളി മരിച്ചു. ഗൗതം സന്തോഷ് (27) ആണ് മരിച്ചതെന്നാണ് വിവരം.

ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് സംഭവത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു.

ന്യൂഫൗണ്ട്‌ലാന്റിലെ ഡീര്‍ ലേകിന് സമീപമാണ് ചെറുവിമാനം തകര്‍ന്നുവീണത്. രണ്ടുപേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.