ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഷിക്കാഗോയിലെ നോര്‍ത്ത് ബൂക്കില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 2025 -27 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ബിനു കൈതക്കത്തൊട്ടിയില്‍, വൈസ് പ്രസിഡന്റായി മഹേഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറിയായി റ്റാജു കണ്ടാരപ്പള്ളില്‍, ജോയിന്റ് സെക്രട്ടറിയായി നിഥിന്‍ എസ്. നായര്‍, ട്രഷററായി മനോജ് വഞ്ചിയില്‍ എന്നിവരെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു. രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റോയി നെടുംചിറ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
മഹേഷ് കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാബു തറത്തട്ടേല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്ഥാപക അംഗങ്ങളായ പീറ്റര്‍ കുളങ്ങര, സതീശ് നായര്‍, വര്‍ഗീസ് പാലമലയില്‍, വിജി നായര്‍, ജോണ്‍ പാട്ടപ്പതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനായി സ്റ്റീഫന്‍ കിഴക്കേക്കുറ്റും, ചെയര്‍മാനായി റോയി നെടുംചിറയും നിയമിതരായി. പോള്‍സണ്‍ കുളങ്ങര നന്ദി പറഞ്ഞു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.