ടൊറന്റോയില്‍ വെടിവയ്പ്; രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ടൊറന്റോയില്‍ വെടിവയ്പ്; രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്


ടൊറന്റോ: ടൊറന്റോയില്‍ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തുകയും പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

പ്രാദേശിക സമയം രാത്രി 8.12ഓടെയാണ് സെന്റ് ക്ലെയര്‍ അവന്യൂ വെസ്റ്റിനും ആര്‍ലിങ്ടണ്‍ അവന്യൂവിനും സമീപം വെടിവയ്പ് നടന്നതായി വിവരം ലഭിച്ചതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

വെടിയുതിര്‍ത്തയാള്‍ ഇപ്പോഴും പ്രദേശത്തുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ ഉടന്‍ പ്രദേശം വിട്ടുമാറണമെന്നും ടൊറന്റോ പൊലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ടൊറന്റോ ട്രാന്‍സിറ്റ് കമ്മിഷന്‍ ലൈന്‍1ല്‍ സര്‍വീസ് നടത്തുന്ന സബ്വേ ട്രെയിനുകള്‍ സെന്റ് ക്ലെയര്‍ വെസ്റ്റ് സ്റ്റേഷനില്‍ താല്‍ക്കാലികമായി നിര്‍ത്തുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

വെടിവയ്പിന് പിന്നിലെ കാരണമോ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.