കടമാനെ വേട്ടയാടുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച രണ്ടുപേര്‍ക്ക് പിഴ

കടമാനെ വേട്ടയാടുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച രണ്ടുപേര്‍ക്ക് പിഴ


ടൊറന്റോ: കടമാന്‍ വേട്ടയുടെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത രണ്ടുപേര്‍ക്ക് പ്രവിശ്യാ കോടതി ആറായിരം ഡോളറിലധികം പിഴ ചുമത്തി. 

നിയമവിരുദ്ധമായി വേട്ടയാടല്‍, അനധികൃതമായി വന്യമൃഗങ്ങളെ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. 

തന്റെ ഗെയിം സീല്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചതിനും ഒരു ഉദ്യോഗസ്ഥന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും വേട്ടയെ കുറിച്ചുള്ള വിവരങ്ങളില്‍ കൃത്രിമം കാണിച്ചതിനും സ്റ്റീവന്‍ ഒസ്റ്റാപിവിന് 1,650 ഡോളറും ഡേവിഡിന് 4570 ഡോളറുമാണ് പിഴ ചുമത്തിയത്. ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വേട്ടയാടല്‍ സസ്‌പെന്‍ഷനും ലഭിച്ചു.

2022 നവംബറില്‍ ഹഡ്സണ്‍ ബേയ്ക്ക് സമീപമുള്ള വേട്ടയാടല്‍ യാത്രയുടെ ഒരു യൂട്യൂബ് വീഡിയോ ഗ്രീന്‍വാട്ടര്‍ ലേക്ക് ഏരിയയില്‍ നിന്നുള്ള ഒരു കണ്‍സര്‍വേഷന്‍ ഓഫീസര്‍ കണ്ടതിന് ശേഷമാണ് 2023 ജനുവരിയില്‍ നിയമയുദ്ധം ആരംഭിച്ചത്.

വീഡിയോയില്‍ ഒരു കടമാനെ വെടിവെച്ചിടുന്നത് കാണുകയും വേട്ടക്കാരന് സാധുവായ ലൈസന്‍സ് ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. 

അന്വേഷണത്തില്‍ 2023 മാര്‍ച്ചില്‍ തോക്കും ഇലക്ട്രോണിക് മീഡിയ ഉപകരണങ്ങളും കടമാന്‍ ഇറച്ചിയും കൊമ്പുകളും കണ്ടെത്തുന്നതിലെത്തി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് വിശകലനമാണ് ഉദ്യോഗസ്ഥര്‍ക്ക് വേട്ടയുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭ്യമാക്കിയതെന്ന് പ്രവിശ്യ പത്രക്കുറിപ്പില്‍ പറഞ്ഞു.

കടമാനെ വേട്ടയാടുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച രണ്ടുപേര്‍ക്ക് പിഴ