നവീന്‍ ബാബുവിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിവ്യ; പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിവ്യ; പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി


കണ്ണൂര്‍: നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ സ്ഥാനം രാജിവെച്ചു.  ദിവ്യയെ സ്ഥാനത്തുനിന്ന് നീക്കിയതായി സിപിഎം പ്രസ്താവനയില്‍ അറിയിച്ചു. അഡ്വ.കെ.കെ രത്‌നകുമാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുന്നതായും പാര്‍ട്ടി അറിയിച്ചു.

ഫെയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്ത പ്രസ്താവനയിലാണ് ദിവ്യ ഖേദം പ്രകടിപ്പിച്ചത്. സദുദ്ദേശപരമായാണ് നവീന്‍ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ചിലകാര്യങ്ങള്‍ പരാമര്‍ശിച്ചതെങ്കിലും അതുമൂലമുണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിനുണ്ടായ നഷടത്തില്‍ മാപ്പുചോദിക്കുന്നു. ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നു. ജില്ലാ പഞ്ചായത്തുപ്രസിഡന്റുപദവിയില്‍ തുടരുന്നത് ശരിയല്ല എന്നുബോധ്യമുള്ളതിനാല്‍ സ്ഥാനം ഒഴിയുന്നു. തന്റെ നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ദിവ്യ പ്രസ്താവനയില്‍ അറിയിച്ചു.