പന്നൂന്‍ വധഗൂഢാലോചനയില്‍ ഉള്‍പ്പെട്ട 'സിസി-1' വികാഷ് യാദവ് എന്നു വെളിപ്പെടുത്തി അമേരിക്ക

പന്നൂന്‍ വധഗൂഢാലോചനയില്‍ ഉള്‍പ്പെട്ട 'സിസി-1' വികാഷ് യാദവ് എന്നു വെളിപ്പെടുത്തി അമേരിക്ക


ഖാലിസ്ഥാന്‍ അനുകൂല നേതാവ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയിലെ പ്രധാന വ്യക്തിയായി അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ കുറ്റ പത്രത്തിലുള്ള പ്രധാന വ്യക്തിയായ സിസി-1 ന്റെ ഐഡന്റിറ്റി ആദ്യമായി വെളിപ്പെടുത്തി അമേരിക്ക.

ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്

പന്നൂനെ അമേരിക്കയില്‍ വെച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയ അമേരിക്കന്‍ നീതിന്യായ വകുപ്പ് കുറ്റപത്രത്തില്‍ ഇയാളെ സിസി-1 എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
സിസി 1 ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വികാഷ് യാദവ് ആണെന്നാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, വാടക കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ആരോപണവിധേയമായ ഗൂഢാലോചന വെളിപ്പെടുത്തുന്ന ആദ്യത്തെ യുഎസ് കുറ്റപത്രം നല്‍കി ഏകദേശം 11 മാസത്തിന് ശേഷമാണ് പേര് വെളിപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം. വെള്ളിയാഴ്ച, ന്യൂയോര്‍ക്കിലെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ 'ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനായ വികാഷ് യാദവിനെതിരെ 'കൊലപാതകത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമുള്ള കുറ്റങ്ങള്‍ ചുമത്തുന്ന്' നടപടി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു യുഎസ് പൗരനെ വധിക്കുന്നതിനുള്ള പരാജയപ്പെട്ട ഗൂഢാലോചന നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക്'', ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച സീല്‍ ചെയ്യാത്ത രണ്ടാമത്തെ സൂപ്പര്‍സീഡിംഗ് കുറ്റപത്രത്തിലാണ് കുറ്റങ്ങള്‍ അടങ്ങിയിട്ടുള്ളതെന്ന് പറയുന്നു. യാദവിന്റെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന നിഖില്‍ ഗുപ്തയെ നേരത്തെ കുറ്റം ചുമത്തി അമേരിക്കയ്ക്ക് കൈമാറിയിരുന്നു.

''യാദവ് ഒളിവിലാണ്. യുഎസ് ജില്ലാ ജഡ്ജി വിക്ടര്‍ മാരേറോയുടെ മുമ്പാകെ കേസ് നിലവിലുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.