ഖാലിസ്ഥാൻ തീവ്രവാ​ദികൾക്ക് പിന്നിൽ പാകിസ്ഥാൻ: കനേഡിയൻ ഇൻ്റലിജൻസ് മേധാവി

ഖാലിസ്ഥാൻ തീവ്രവാ​ദികൾക്ക് പിന്നിൽ പാകിസ്ഥാൻ: കനേഡിയൻ ഇൻ്റലിജൻസ് മേധാവി


ഇന്ത്യയുടെ സ്വാധീനം കുറക്കാൻ പാകിസ്ഥാൻ ഖാലിസ്ഥാൻ തീവ്രവാദത്തെ ​ നേരിട്ട് പിന്തുണയ്ക്കു​കയാണെന്ന് ​കനേഡിയൻ ഇൻ്റലിജൻസ് മേധാവി​.

​കഴിഞ്ഞ മാസം കനേഡിയൻ ആഭ്യന്തരകാര്യങ്ങളിലെ വിദേശ ഇടപെടലുകൾ പരിശോധിക്കുന്ന സമിതിക്ക് മുന്നിൽ ഹാജരായപ്പോഴാണ് കനേഡിയൻ ഇൻറലിജൻസ് ഇടക്കാല മേധാവി വാനേസ ലോയ്‌ഡ് ഇക്കാര്യം പറഞ്ഞത്. 

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇന്ത്യയ്‌ക്കെതിരായ വിമർശനങ്ങൾ ശക്തമാക്കിയ സാഹചര്യത്തി​ൽ വന്നിട്ടുള്ള ഈ വെളിപ്പെടുത്തൽ​ ഇന്ത്യയുടെ നിലപാടിനുള്ള വലിയൊരു സാധൂകരണമാണ്.

കാനഡ​യുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ്റെ ​ഇടപെടലുകളെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുന്ന സന്ദർഭത്തിലാണ് ലോയ്‌ഡ് പാകിസ്ഥാൻ ​കനേഡിയൻ കാര്യങ്ങളിൽ ഇടപെടലും ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാ​നുള്ള അവരുടെ പരിശ്രമങ്ങളും സമാന്തരമായി നടക്കുന്ന സംഭവങ്ങളാണെന്ന് വ്യക്തമാക്കിയത്. ഇതാകട്ടെ അവർ ചെയ്യുന്നത് ഖാലിസ്ഥാനി തീവ്രവാദത്തെ പിന്തുണ​ച്ചുകൊണ്ടാണ്, ലോയ്‌ഡ് പറഞ്ഞു.

​ചില ശബ്ദങ്ങൾ അടിച്ചമർ​ത്തുമ്പോൾ മറ്റ് ചില ശബ്ദങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ പ്രാമുഖ്യം ലഭിക്കും. "നാം ചർച്ച ചെയ്യുന്ന വിഷയത്തെ സംബന്ധിച്ചിടത്തോളം, പാകിസ്ഥാൻ്റെ സ്വാധീനം​ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ  ഖലിസ്ഥാനി തീവ്രവാദത്തെ പിന്തുണയ്ക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു​,"​ ലോയ്‌ഡ് പറഞ്ഞു.

കാനഡയിൽ അഭയം തേടിയ ഖാലിസ്ഥാൻ തീവ്രവാദികളെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല ആശങ്കകളെ പ്രതിധ്വനിപ്പിക്കുന്നതാണ് ലിയോഡിൻ്റെ പ്രസ്താവനകൾ.​ സ്വാഭാവികമായും വെനീസാ ലോയ്‌ഡിന്റെ പ്രസ്താവന ഇന്ത്യൻ അധികാരികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. “നിങ്ങൾ ഞങ്ങളുടെ വാക്ക് എടുക്കേണ്ടതില്ല. ​കാനഡയുടെ സ്വന്തം രഹസ്യാന്വേഷണ വിഭാഗത്തി​ന് പറയാനുള്ളത്​ കേൾക്കൂ. അവർക്ക് ഇതിൽ പക്ഷമില്ലല്ലോ," ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സാഹചര്യം കനേഡിയൻ സർക്കാരിൻ്റെ സമീപനത്തെക്കുറിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തുന്നു. “എന്തുകൊണ്ടാണ് അവർ ഇതിൽ പ്രകോപിതരാകാത്തത്​," മുകളിൽ സൂചിപ്പിച്ഛ്ക്ക ഉദ്യോഗസ്ഥൻ ചോദിച്ചു. അവർ തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ സ്വന്തം രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയതിന് അപ്പോൾ ഒരു വിലയുമില്ലേ?

​ജസ്റ്റിൻ ട്രൂഡോ സർക്കാർ രാജ്യത്തിൻറെ പരമാധികാരത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ട് തങ്ങളുടെ മറ്റേതെല്ലാമോ അജണ്ട പിന്തുടരുകയാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്ന് ഇന്ത്യൻ ഉദ്യോഗസ്ത്യൻ ചൂണ്ടിക്കാട്ടി. 

ആറ് മാസത്തേക്കോ അല്ലെങ്കിൽ ജൂലായിൽ സ്ഥിരം ഡയറക്ടറെ തിരഞ്ഞെടുക്കുന്നത് വരെയോ ​കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഇടക്കാല ഡയറക്ടറായി ​ നിയമിക്കപ്പെട്ടയാളാണ് വാനേസാ ലോയ്‌ഡ്. ഇതോടെ​ 1998-ൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ഏജൻസിയിൽ ചേർന്ന​ അവർ സിഎസ്ഐഎസിനെ നയിക്കുന്ന ആദ്യ വനിതയാ​ണ്.


ഖാലിസ്ഥാൻ തീവ്രവാ​ദികൾക്ക് പിന്നിൽ പാകിസ്ഥാൻ: കനേഡിയൻ ഇൻ്റലിജൻസ് മേധാവി