ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്; ടെലികോംസേവന രംഗത്ത് കടുത്ത മത്സര സാധ്യത

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്; ടെലികോംസേവന രംഗത്ത് കടുത്ത മത്സര സാധ്യത


ന്യൂഡല്‍ഹി: ഇന്ത്യന്‍ സാറ്റലൈറ്റ് രംഗം ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌ക്. മസ്‌ക് നേതൃത്വം നല്‍കുന്ന സ്റ്റാര്‍ലിങ്ക് ഉടന്‍ ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്‌തേക്കും എന്ന് സൂചന. സാറ്റലൈറ്റ് സേവനങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പെക്ട്രം വിതരണം ചെയ്യുന്ന നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനായി സ്‌പെക്ട്രം വിതരണം ചെയ്യുന്നതില്‍ ഇനി മാറ്റങ്ങളുണ്ട്. സാധാരണ ഗതിയില്‍ സ്‌പെക്ട്രം വിതരണം ലേലത്തിലൂടെയായിരുന്നെങ്കിലും ഇനി സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും സ്‌പെക്ട്രം വിതരണം. പുതിയ തീരുമാനം അംബാനി ഉള്‍പ്പെടെയുള്ള പരമ്പരാഗത ലേലക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.

മുകേഷ് അംബാനിക്ക് അനുകൂലമായി സര്‍ക്കാര്‍ നയം സ്വീകരിക്കുന്നുവെന്ന ഇലോണ്‍ മസ്‌കിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. ഈ രംഗത്തെ മത്സരം മുറുകുന്നതിനാല്‍ ഇന്ത്യയില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ക്കായി സ്‌പെക്ട്രം നല്‍കുന്ന രീതികള്‍ പ്രധാനമാണ്. പുതിയ സര്‍ക്കാര്‍ തീരുമാനം ഇലോണ്‍ മസ്‌ക് സ്വാഗതം ചെയ്തു.

നിശ്ചയിച്ച തുകക്ക് അനുസരിച്ചായിരിക്കും സ്‌പെക്ട്രം വിതരണമെന്ന് ഇന്ത്യയുടെ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. അന്താരാഷ്ട്ര രീതികള്‍ തന്നെയാണ് ഇനി സ്‌പെക്ട്രം വിതരണത്തിന് അവലംബിക്കുക. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡിനായുള്ള സ്പെക്ട്രം വിതരണം ലേലത്തിലൂടെ അനുവദിക്കുന്നതിനു പകരം നേരിട്ട് അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഇലോണ്‍ മസ്‌ക് സ്വാഗതം ചെയ്തു. സ്പെക്ട്രം വിതരണ രംഗത്തെ ലേലം ഒഴിവാകുന്നത് മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് സഹായകരമാകും.

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ നിര്‍ണായകമാണ് സ്‌പെക്ട്രം വിതരണത്തിലെ സുതാര്യത. സ്റ്റാര്‍ലിങ്കിലൂടെ ഇന്ത്യയില്‍ പരമാവധി സേവനം എത്തിക്കാന്‍ ശ്രമിക്കും എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ പ്രസ്താവന.

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ എത്തുന്നത് സാറ്റലൈറ്റ് രംഗത്ത് മത്സരം മുറുകാന്‍ കാരണമാകും എന്നതിനാല്‍ ഇന്ത്യയിലെ ടെലികോം കമ്പനികള്‍ സ്‌പെക്ട്രം വിതരണത്തിന്റെ പുതിയ രീതി എതിര്‍ക്കുന്നുമുണ്ട്.
മസ്‌കിന്റെ നേട്ടത്തിനു പിന്നില്‍ അഴിമതിയോ അമേരിക്കയുടെ സമ്മര്‍ദ്ദമോ ഉണ്ടാവാം. പക്ഷേ റിലയന്‍സ് ജിയോയുടെ നീരാളിപ്പിടുത്തം ഇതോടെ ദുര്‍ബലമാകും. ഇന്ത്യന്‍ ടെലകോം വിപണിയില്‍ കൂടുതല്‍ മത്സരം വരും.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് തന്നെയാണ് പുതിയ രീതിയില്‍ അതൃപ്തി പ്രകടിപ്പിക്കുന്നത്. , സാറ്റലൈറ്റ് കമ്പനികള്‍ പരമ്പരാഗത ടെലികോം സ്ഥാപനങ്ങളെ പോലെ ലേലത്തിലൂടെ സ്‌പെക്ട്രം വാങ്ങണമെന്നാണ് റിലയന്‍സിന്റെ വാദം. ഇന്ത്യയിലെ സാറ്റലൈറ്റ് വിപണിയില്‍ ഇപ്പോള്‍ 36 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 2030 ഓടെ ഇന്ത്യന്‍ സാറ്റലൈറ്റ് രംഗം 190 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.