സിന്‍വാര്‍ കൊല്ലപ്പെട്ടതിന് ശേഷം, അദ്ദേഹത്തിന്റെ സഹോദരനെയും ഹമാസ് മേധാവികളെയും വേട്ടയാടുകയാണെന്ന് ഇസ്രായേല്‍ സേന

സിന്‍വാര്‍ കൊല്ലപ്പെട്ടതിന് ശേഷം, അദ്ദേഹത്തിന്റെ സഹോദരനെയും ഹമാസ് മേധാവികളെയും വേട്ടയാടുകയാണെന്ന് ഇസ്രായേല്‍ സേന


ടെല്‍അവീവ്:  ഹമാസ് നേതാവ് സിന്‍വാറിനെ വധിച്ചതിനുപിന്നാലെ സിന്‍വാറിന്റെ സഹോദരനടക്കമുള്ള മുഴുവന്‍ ഹിസബുള്ള ഭീകരരെയും വധിക്കാനുള്ള ശ്രമത്തിലാണെന്ന്  ഇസ്രയേല്‍ പ്രതിരോധ സേന.
സിന്‍വാറിന്റെ മരണത്തെ സ്വാഗതം ചെയ്ത യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് 'സെന്റ്‌കോംട മേധാവി, കൂടുതല്‍ തീവ്രവാദികള്‍ 'ഇതേ വിധി പ്രതീക്ഷിക്കണം' എന്നും ഓര്‍മ്മിപ്പിച്ചു.

ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ കൊലപാതകത്തില്‍ ഇസ്രായേലിനെ അഭിനന്ദിച്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) മേധാവി ജനറല്‍ മൈക്കല്‍ കുറില്ലയാണ് 'ഭീകരതയുടെ പാത തിരഞ്ഞെടുക്കുന്നവര്‍ സിന്‍വാറിന്റെ അതേ വിധി പ്രതീക്ഷിക്കണം' എന്ന് മുന്നറിയിപ്പ് നല്‍കിയത്.

ഗാസയില്‍ ഇപ്പോഴും ബന്ദികളായി കഴിയുന്ന ഏഴ് യുഎസ് പൗരന്മാരിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, സെന്റ്‌കോമിന്റെ 'ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ള പിന്തുണ ഉരുക്കുപോലെ തുടരുകയാണെന്ന് കുറില്ല പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള തീവ്രവാദികളെ നേരിടാനുള്ള ഞങ്ങളുടെ പ്രതിബദ്ധത, സഖ്യകക്ഷികളോടും പങ്കാളികളോടും കൂടി, ഒരു മുന്‍ഗണനയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഏക്കറിലും ചുറ്റുമുള്ള അപ്പര്‍ ഗലീലി പ്രദേശത്തും ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അധിക കമ്മ്യൂണിറ്റികളിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുന്നത് കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോക്കറ്റുകള്‍ പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് സൈറനുകള്‍ മുഴങ്ങുന്നത്.