പ്രധാന നിക്ഷേപകര്‍ കൈവിട്ടത് പ്രതിസന്ധി ആഴത്തിലാക്കി; ബൈജുവിന്റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് സ്ഥാപകന്‍ രവീന്ദ്രന്‍

പ്രധാന നിക്ഷേപകര്‍ കൈവിട്ടത് പ്രതിസന്ധി ആഴത്തിലാക്കി; ബൈജുവിന്റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് സ്ഥാപകന്‍ രവീന്ദ്രന്‍


2022ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസിന്റെ മൂല്യം ഇന്ന് പൂജ്യത്തിലാണെന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍.

വ്യാഴാഴ്ച ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍, ഒരു വഴിത്തിരിവിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, ബൈജുവിന്റെ ഇന്നത്തെ മൂല്യം പൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രോസസ് പോലുള്ള നിക്ഷേപകര്‍ ഒരിക്കല്‍ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിലെ നിക്ഷേപം എഴുതിത്തള്ളിയിരുന്നു.

ബൈജുവിന്റെ മൂന്ന് പ്രധാന നിക്ഷേപകരായ പ്രോസസ്, പീക്ക് XV പാര്‍ട്‌ണേര്‍സ്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് എന്നിവ- 2023-ല്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത് പ്രശ്നത്തിലായ എഡ്ടെക് സ്ഥാപനത്തിന്റെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ്. ഇത് കമ്പനിക്ക് ഫണ്ട് സ്വരൂപിക്കുന്നത് അസാധ്യമാക്കിയെന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ വ്യാഴാഴ്ച പറഞ്ഞു.

''യുഎസ് വായ്പക്കാര്‍ ഡിഫോള്‍ട്ട് വിളിച്ച് ഡെലവെയര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍, മൂന്ന് ഡയറക്ടര്‍മാരും രാജിവച്ചു. ആ മൂന്ന് ബോര്‍ഡ് അംഗങ്ങളും ഒരുമിച്ച് രാജിവെച്ചതോടെ ഞങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ശേഖരണമോ ഓഹരി സമാഹരണമോ നടത്തുന്നത് മിക്കവാറും അസാധ്യമാക്കി. അവര്‍ രാജിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍പ്പോലും, ഒരു പരിവര്‍ത്തനമോ പുനഃസംഘടനയോ ആസൂത്രണം ചെയ്തിരുന്നെങ്കില്‍, കമ്പനിക്ക് ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് രവീന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

''അത്തരത്തിലുള്ള ഫയലിംഗിലൂടെ വരാനിരിക്കുന്ന ബാധ്യതകളെക്കുറിച്ച് അവരില്‍ ചിലര്‍ (ബോര്‍ഡ് അംഗങ്ങള്‍) ആശങ്കാകുലരായിരുന്നു,'' നിക്ഷേപകര്‍ എപ്പോഴും സാമ്പത്തിക ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പ്രതിസന്ധിയുടെ ആദ്യ സൂചനയില്‍ തന്നെ അവസരം മുതലെടുത്ത് അവര്‍ ബൈജുവിനെ കുറ്റപ്പെടുത്തി ഉപേക്ഷിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. .