എഴുത്തുകാരി ബി. സരസ്വതിയമ്മ അന്തരിച്ചു

എഴുത്തുകാരി ബി. സരസ്വതിയമ്മ അന്തരിച്ചു

ഏറ്റുമാനൂര്‍: എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94 വയസ്സ്) ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു. കിടങ്ങൂര്‍ എന്‍. എസ്. എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിന്റെയും എന്‍. രാമചന്ദ്രന്‍ ഐപിഎസ് ( മുന്‍ എസ്. പി. കോട്ടയം) ന്റേയും അമ്മയുമാണ്. ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്. മരുമക്കള്‍: ബീന പോള്‍ വേണുഗോപാല്‍, അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം ഡിസംബര്‍ രണ്ടിന് ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍.