ഷിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകന്‍ പ്രസന്നന്‍പിള്ളയുടെ അമ്മ ചെല്ലമ്മ അന്തരിച്ചു

ഷിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകന്‍ പ്രസന്നന്‍പിള്ളയുടെ അമ്മ ചെല്ലമ്മ അന്തരിച്ചു

ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകനായ പ്രസന്നന്‍ പിള്ളയുടെ അമ്മയും നൂറനാട്, പുലിമേല്‍, പുല്ലേലില്‍ പടിഞ്ഞാറ്റയില്‍ പരേതനായ കുഞ്ഞു പിള്ള കുറുപ്പിന്റെ സഹധര്‍മ്മിണിയുമായ ചെല്ലമ്മ (85) അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഷിക്കാഗോ ചാപ്റ്റര്‍) വൈസ് പ്രസിഡന്റും കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ് പിള്ള. പ്രസന്നന്‍ പിള്ള/ ഡോ. അനിതാ പിള്ള (യുഎസ്എ) സുരേഷ് കുമാര്‍ / ശൈലജ (സൗദി അറേബ്യ ) ഗിരിജ രാമകൃഷ്ണന്‍/ രാമകൃഷ്ണപിള്ള (മൂംബൈ ) ശ്രീനിവാസന്‍/ രമാദേവി (കേരളം) ശ്രീകുമാര്‍ ആശാ ലക്ഷ്മി (ദുബായ് ) എന്നിവര്‍ പരേതയുടെ മക്കളും മരുമക്കളുമാണ്. നൂറനാട്, പുലിമേല്‍, പുല്ലേലില്‍ പടിഞ്ഞാറത്തതില്‍ എന്ന വസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും. വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി