ഡോ. പി വി ജോസഫ്
കോലഞ്ചേരി: ജനറല്‍ സര്‍ജനും പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാനും മാനേജരും കോതമംഗലം മാര്‍ അതനേഷ്യസ് ആര്‍ട്‌സ് കോളജ്, എന്‍ജിനിയറിംഗ് കോളജ് എക്‌സിക്യൂട്ടീവ് അംഗവും കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കോളജ് ആന്റ് ഹോസ്പിറ്റല്‍ ബോര്‍ഡ് അംഗവുമായ ഡോ. പി വി ജോസഫ് (88) നിര്യാതനായി.
കോതമംഗലം മാര്‍ ബസേലിയസ് ഹോസ്പിറ്റല്‍ മുന്‍ മെഡിക്കല്‍ സൂപ്രണ്ടും നെടുങ്കണ്ടം കരുണ ഹോസ്പിറ്റല്‍ മുന്‍ മെഡിക്കല്‍ സൂപ്രണ്ടും എറണാകുളം ലിസി ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജനുമായിരുന്ന അദ്ദേഹം ഐ എം എ സ്ഥാപകാംഗവും ഹോണററി സെക്രട്ടറിയുമായിരുന്നു.
സംസ്‌ക്കാരം 24ന് ശനിയാഴ്ച രാവിലെ 11 മണിക്ക് മൂവാറ്റുപുഴ പുതുപ്പാടി കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും.